മുളകുപൊടി വിതറി ജ്വല്ലറിയുടെ പൂട്ട് അറുത്തുമാറ്റി; 2,57,500 രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്നു
സ്വന്തം ലേഖകൻ
കട്ടപ്പന: മുളകുപൊടി വിതറി ജ്വല്ലറിയുടെ പൂട്ട് അറുത്തുമാറ്റി 2,57,500 രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്നു. പുറ്റടിയിലെ ന്യൂമരിയ ജ്വല്ലറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് 2,57,500 രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്നത്.
ശനിയാഴ്ച രാത്രി നടന്ന മോഷണം പിറ്റേന്ന് ഉച്ചകഴിഞ്ഞാണ് പുറംലോകം അറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളി ആഭരണങ്ങളും ഒരുഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. സ്വർണാഭരണങ്ങൾ ഉടമയായ അമ്പലമേട് അഞ്ചനാട്ട് സാജൻ തൻറെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നതിന്നാൽ നഷ്ടപ്പെട്ടില്ല.
ഞായറാഴ്ച ജ്വല്ലറി അവധിയായിരുന്നതിനാൽ വൈകീട്ട് മൂന്നരയോടെ ഇവിടെ വാഹനം പാർക്കു ചെയ്യാൻ എത്തിയവരാണ് താഴ് അറുത്തിട്ടിരിക്കുന്നത് കണ്ട് ഉടമയെ അറിയിച്ചത്.
തുടർന്ന് വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജ്വല്ലറിയിലാകെ മുളകുപൊടി വിതറിയിട്ടുണ്ട്. സ്ഥാപനത്തിൽ നിരീക്ഷണ കാമറ ഉണ്ടായിരുന്നില്ല. ഡി വൈ എസ് പി വി.എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടങ്ങി.