കോട്ടയം കുമരകത്ത് ടൂറിസം വകുപ്പിന്റെ തകർന്ന കെട്ടിടത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് വൈക്കം സ്വദേശിയെ; ഒപ്പമുണ്ടായിരുന്ന യുവതിയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്
സ്വന്തം ലേഖകൻ
കുമരകം: കോട്ടയം കുമരകം ചീപ്പുങ്കലിൽ മാലികായലിന് സമീപം പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വെച്ചൂർ സ്വദേശിയായ യുവാവിനെ. അംബിക മാർക്കറ്റിനു സമീപം മാമ്പയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപി (22) വിജയിനെയാണ് പടിഞ്ഞാറ് ചിറയിൽ ഇറിഗേഷൻ വകുപ്പ് സ്ഥലത്തെ മരത്തിൽ ഇന്ന് രാവിലെ 11. 30 തോടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ചീപ്പുങ്കൽ മാലികായലിന് സമീപത്ത് ടൂറിസം വകുപ്പിൻറെ തകർന്ന കെട്ടിടത്തിലേക്ക് യുവാവും യുവതിയും കയറി പോകുന്നത് കണ്ടതായി ചിലർ പറഞ്ഞിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ തിരിച്ചിറങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Third Eye News Live
0