play-sharp-fill
മുഖ്യമന്ത്രിയുടേയും കൊടിയേരിയുടേയും എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപെട്ടു

മുഖ്യമന്ത്രിയുടേയും കൊടിയേരിയുടേയും എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപെട്ടു

സ്വന്തം ലേഖകൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻറെയും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻറേയും അകമ്പടി വാഹനങ്ങൾ അപകടത്തിൽപെട്ടു. ഞായറാഴ്ച വൈകീട്ട് ഏഴിന്​ പെരുമ്പ പാലത്തിന് മുകളിലാണ്​ അപകടം.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച കാറിന് എസ്‌കോർട്ട് പോവുകയായിരുന്ന പൊലീസ് വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇതോടെ ആംബുലൻസിനു പിറകിൽ മറ്റൊരു പൊലീസ് ജീപ്പും ഇടിച്ചു.


കാസർകോട്ടുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലായിരുന്നു മുഖ്യമന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പയ്യന്നൂർ പൊലീസ് പരിധിയിലെ പെരുമ്പ പാലത്തിന് മുകളിൽ എത്തിയപ്പോൾ കൊടിയേരിയുടെ എസ്​കോർട്ട്​ വാഹനം ബ്രേക്കിട്ടപ്പോൾ അതിനു പിന്നിൽ മുഖ്യമന്ത്രിയുടെ വാഹനത്തിൻറെ കൂടെയുണ്ടായിരുന്ന പിണറായി കമ്യൂണിറ്റി ഹെൽത്ത് സെൻററിൻറെ ആംബുലൻസ് ഇടിക്കുകയായിരുന്നു.

ആംബുലൻസിൻറെ റേഡിയേറ്ററിനു കേടുപാട് സംഭവിച്ചു. ഇതിനു പിറകിൽ പൊലീസ് വാഹനവും ഇടിച്ചു. അപകടത്തെത്തുടർന്ന് ആംബുലൻസിന് യാത്ര തുടരാൻ സാധിക്കാതെ വന്നു. വിവരമറിഞ്ഞ് ഉന്നത പൊലീസ് അധികൃതർ സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.