play-sharp-fill
ഭർത്താവിന്റെ അടുത്ത് നിന്നും സ്വന്തം വീട്ടിലേക്ക് സുനു എത്തിയത് കഴിഞ്ഞ ദിവസം; വ്യാഴാഴ്ച ഉച്ചയോടെ  കോട്ടയം കാരിത്താസിലെ  വീട്ടിൽ നിന്നും കാണാതായ  അധ്യാപികയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ഭർത്താവിന്റെ അടുത്ത് നിന്നും സ്വന്തം വീട്ടിലേക്ക് സുനു എത്തിയത് കഴിഞ്ഞ ദിവസം; വ്യാഴാഴ്ച ഉച്ചയോടെ കോട്ടയം കാരിത്താസിലെ വീട്ടിൽ നിന്നും കാണാതായ അധ്യാപികയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം കാരിത്താസിലെ വീട്ടിൽ നിന്നും കാണാതായ അധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരിത്താസ് പാറശേരിയിൽ സുനു ജോയിയെ(35)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിലെ അധ്യാപികയാണ് മരണപ്പെട്ട സുനു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ വീട്ടിൽ നിന്നും കാണാതായ സുനുവിനെ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ കാരിത്താസിനു സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ സ്വദേശിയായ സോനുവുമായുള്ള വിവാഹശേഷം മാന്നാനത്ത് താമസിച്ചിരുന്ന സുനു കഴിഞ്ഞ ദിവസമാണ് കാരിത്താസിലെ തന്റെ വീട്ടിൽ എത്തിയത്.

ഇതിനിടയിലാണ് സുനുവിനെ വീട്ടിൽ നിന്നും കാണാതായത്. സുനുവിനെ കാണാനില്ലെന്നു കാട്ടി സുനുവിന്റെ അമ്മ ഏറ്റുമാനൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.