play-sharp-fill
ക്രിസ്മസ് കരോളുമായി രാത്രി പുറത്തിറങ്ങിയാല്‍ നടപടിയെന്ന് പ്രചാരണം; വ്യാജവാർത്തയെന്ന് കേരള പൊലീസ്

ക്രിസ്മസ് കരോളുമായി രാത്രി പുറത്തിറങ്ങിയാല്‍ നടപടിയെന്ന് പ്രചാരണം; വ്യാജവാർത്തയെന്ന് കേരള പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്രിസ്മസ് കരോളിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് കേരള പൊലീസ്.

പൊലീസ് അത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് സംസ്ഥാന പൊലീസ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

കരോളിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ വിശദീകരണം.

രാത്രി പത്തിന് ശേഷം പുറത്തിറങ്ങുന്നവര്‍ക്കെതിരെ കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ച്‌ നടപടി സ്വീകരിക്കും.

കര്‍ശന നിരീക്ഷണത്തോടെ വൈകീട്ട് ആറുമണി മുതല്‍ 10 മണി വരെ മാത്രമാണ് കരോള്‍ നടത്താന്‍ അനുമതി തുടങ്ങി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസ് വിശദീകരണവുമായി രംഗത്തുവന്നത്.