ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻപിലെ ചില്ല് തകർന്നു; ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
പൊന്നാനി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻപിലെ ചില്ല് തകർന്നു. ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്നലെ കോഴിക്കോട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് പുതുപൊന്നാനി ഭാഗത്ത് വെച്ച് അപകടത്തിൽ പെടുന്നത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഗ്ളാസ് തന്നെ തകരുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവർ താനൂർ സ്വദേശി അനിൽ കുമാറിനും മുൻ സീറ്റിൽ ഇരുന്ന രണ്ട് യാത്രക്കാർക്കും പരിക്കുണ്ട്. ഗ്ളാസ് പൊട്ടിവീണതോടെ ഡ്രൈവർ അനിൽകുമാർ വാഹനം നിയന്ത്രിച്ച് റോഡിന്റെ അരികിലായി നിർത്തി.
ഡ്രൈവറുടെ മുഖത്തും കണ്ണിലും ചില്ല് പതിച്ചാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0