‘വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ്’: ‘പുഷ്പ’യിലെ ഐറ്റം ഡാന്‍സിനെ കുറിച്ച് സാമന്ത
സ്വന്തം ലേഖിക
ചെന്നൈ: അല്ലു അര്ജുന് നായകനായ ‘പുഷ്പ എന്ന ചിത്രത്തിലെ സാമന്തയുടെ ഐറ്റം ഡാൻസാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സാമന്തയുടെ ആദ്യത്തെ ഐറ്റം ഡാന്‍സാണ് ചിത്രത്തിലേത്’.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ഐറ്റം ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ച സാമന്തയ്ക്ക് ആ ഒരു ഡാന്‍സിന് വേണ്ടി മാത്രം ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി നല്‍കിയത്.
ചിത്രത്തിലെ സാമന്തയുടെ ‘ഓ അണ്ടവാ’ ഐറ്റം സോംഗ് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഗാനത്തിന് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുത്ത ആ ഗാനത്തിലെ അനുഭവം പങ്കുവയ്ക്കുകയാണ് സാമന്ത ഇപ്പോള്‍.
വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ് എന്നാണ് താരം പറയുന്നത്.
‘നന്നായിട്ടും മോശമായിട്ടും ഞാന്‍ അഭിനയിച്ചു, ഡാന്‍സ് കളിച്ചു, ഞാന്‍ തമാശയായും ഗൗരവമായും നിന്നു. ഞാന്‍ ഏറ്റെടുത്ത എല്ലാ കാര്യങ്ങളിലും മികവ് പുലര്‍ത്താന്‍ കഠിനമായി പരിശ്രമിച്ചു.. എന്നിരുന്നാലും സെക്സി ആയിരിക്കുക എന്നത് അടുത്ത ലെവല്‍ കഠിനാധ്വാനമാണ്. എല്ലാവരുടെയും സ്നേഹത്തിനു ഒരുപാട് നന്ദി. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ്. താളവും ചുവടും ഒപ്പിക്കുക എന്നത് വളരെ അധികം മടുപ്പിക്കലായിരുന്നു’- സാമന്ത പറഞ്ഞു.