play-sharp-fill
പൊതു ചടങ്ങിൽ വെച്ച് പരിചയപെട്ടു; പിന്നാലെ ഭക്ഷണവുമായി വീട്ടിലും ഫ്‌​ളാ​റ്റി​ലും എത്തി;പാ​ര്‍​വ​തി തി​രു​വോ​ത്തി​നെ ശ​ല്യം ചെ​യ്ത യു​വാ​വ് വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും; കൊല്ലം സ്വദേശി പോലീസ് പിടിയിൽ ആയതിങ്ങനെ….

സ്വന്തം ലേഖകൻ

കൊ​ച്ചി: ച​ല​ച്ചി​ത്ര ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്തി​നെ ശ​ല്യം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

കൊ​ല്ലം സ്വ​ദേ​ശി അ​ഫ്സ​ലി​നെ(34)​നെ​യാ​ണ് നടി പാർവതിയുടെ കേസിന്റെ അടിസ്ഥാനത്തിൽ മരട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിൽ ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുള്ള ആളാണെന്ന് പോലീസ് കണ്ടെത്തി.

അഫ്സൽ 2017 ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന ഒ​രു ച​ട​ങ്ങി​ല്‍ വെച്ചാണ് പാ​ര്‍​വ​തി​യെ പരിചയപ്പെടുന്നത്. അ​തി​നു​ശേ​ഷം 2020-ല്‍ ​ബം​ഗ​ളൂ​രു, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ടി​യു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തി ഇങ്ങനെ പല രീതിയിലും പാർവതിയെ യുവാവ് ശല്യം ചെയ്തു.

കൂടാതെ കഴിഞ്ഞ മാസം 17 ന് പാർവതിയുടെ കൊച്ചിയിലെ ഫ്‌​ളാ​റ്റി​ലും ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ളു​മാ​യി എ​ത്തി ശ​ല്യം ചെ​യ്തു. ഇത്തരത്തിൽ ശല്യം പല രീതിയിൽ ആയപ്പോഴാണ് പാർവതി പൊലീസിന് പരാതി നൽകിയത്.