ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകൻ, കുഴിച്ചുമൂടാൻ സഹായിച്ചത് രേഷ്മ ; തൃശൂരിലെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
തൃശൂർ: പെരിഞ്ചേരിയിൽ ബംഗാളുകാരനായ മൻസൂർ മാലിക്കിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ രേഷ്മ ബീവിയുടെ കാമുകൻ ബീരു (28) ആണ് മൻസൂർ മാലിക്കിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
ഭർത്താവിനെ കൊലപ്പെടുത്താൻ ബീരുവിനെ രേഷ്മ സഹായിച്ചു. മൃതദേഹം ഒരു ദിവസം ഒളിപ്പിച്ച ശേഷമാണ് കുഴിച്ചുമൂടിയതെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ പെരിഞ്ചേരിയിലാണ് സംഭവം. മറ്റൊരാളുടെ സഹായത്തോടെ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ രേഷ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകന്റെ പങ്ക് വെളിവായത്. ഒരാഴ്ച്ച മുമ്പാണ് കൊലപാതകം നടന്നത്.
മറ്റൊരാളുടെ സഹായത്തോടെ മൻസൂറിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.
മൃതദേഹം കുഴിച്ചിട്ട ശേഷം ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ രേഷ്മ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.