play-sharp-fill
മോഷണക്കേസ് പ്രതിയെ കോടതി വളപ്പിൽ വച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് സംഘത്തെ തടഞ്ഞ് അഭിഭാഷകൻ; ബാർ അസോസിയേഷൻ നേതാവ് മോഹൻലാലിനെതിരെ കേസെടുത്ത് പൊലീസ്;   ടൗൺ സിഐ അനിതകുമാരിയെ വിളിച്ചുവരുത്തി അധിക്ഷേപിച്ച് ജില്ല ജഡ്ജി; ജഡ്ജിയ്ക്കെതിരെ  കമ്മീഷണർക്ക് പരാതി  നൽകി സിഐ

മോഷണക്കേസ് പ്രതിയെ കോടതി വളപ്പിൽ വച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് സംഘത്തെ തടഞ്ഞ് അഭിഭാഷകൻ; ബാർ അസോസിയേഷൻ നേതാവ് മോഹൻലാലിനെതിരെ കേസെടുത്ത് പൊലീസ്; ടൗൺ സിഐ അനിതകുമാരിയെ വിളിച്ചുവരുത്തി അധിക്ഷേപിച്ച് ജില്ല ജഡ്ജി; ജഡ്ജിയ്ക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി സിഐ


സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി സർക്കിൾ ഇൻസ്പെക്ടർ. കോഴിക്കോട് ജില്ലാ ജഡ്ജി പി. രാഗിണിക്കെതിരെ ടൗൺ സിഐ അനിതകുമാരിയാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

ജില്ലാ കോടതിയിലെ അഭിഭാഷകനെതിരെ കേസ് എടുത്തതിന് തന്നെ വിളിച്ചുവരുത്തി അധിക്ഷേപിച്ചെന്നാണ് പരാതി. പരാതിയെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജ്ജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണക്കേസ് പ്രതിയെ കോടതി വളപ്പിൽ വച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് സംഘത്തെ തടഞ്ഞതിനാണ് കോഴിക്കോട് കോടതിയിലെ അഭിഭാഷകനും ബാർ അസോസിയേഷൻ നേതാവുമായ പിവി മോഹൻലാലിനെതിരെ ബുധനാഴ്ച ടൗൺ പൊലീസ് കേസെടുത്തത്.

സംഭവത്തെത്തുടർന്ന് ബാർ അസോസിയേഷൻ ജില്ലാ ജഡ്ജിയെ പ്രതിഷേധമറിയിച്ചു. പിന്നാലെയാണ് ടൗൺ സിഐ അനിതകുമാരിയെ ജഡ്ജി പി. രാഗിണി വിളിച്ചുവരുത്തിയത്.

ജഡ്ജി തന്നെ അധിക്ഷേപിക്കുകയും കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് അനിത കുമാരിയുടെ പരാതി. അഭിഭാഷകനെതിരെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ജഡ്ജി ആവശ്യപ്പെട്ടതായും അനിതകുമാരി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലുണ്ട്.

പരാതി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. അതേസമയം ടൗൺ സിഐക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് കോഴിക്കോട് ബാർ അസോസിയേഷൻ അറിയിച്ചു.