play-sharp-fill
കൈകൂലി വാങ്ങുന്നതിനിടെ അറസ്റ്റ്;  കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കൈകൂലി വാങ്ങുന്നതിനിടെ അറസ്റ്റ്; കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖിക

കോട്ടയം: കൈകൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസര്‍ എ എം ഹാരിസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ എം ഹാരിസിനും രണ്ടാംപ്രതി ജോസ്‌മോനുമെതിരെ അന്വേഷണം നടത്തും.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിശദ അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടു.

എ എം ഹാരിസിന്റെ ആലുവ ആലങ്ങാടുള്ള ഫ്ലാറ്റില്‍ നിന്ന് 17 ലക്ഷം രൂപയും നിക്ഷേപങ്ങളുടെ രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. പ്ലാസ്റ്റിക് കവറുകളിലും ബക്കറ്റിലുമൊക്കെ സൂക്ഷിച്ചിരിക്കുകയായിരുന്നു നോട്ടുകള്‍. ഓരോ കവറിലും അമ്പതിനായിരത്തോളം രൂപയും.

അടുക്കളയില്‍, അലമാരയില്‍, വീട്ടിലെ പാത്രങ്ങളിലും ബക്കറ്റുകളിലുമൊക്കെയായിട്ടായിരുന്നു പണം സൂക്ഷിച്ച കവറുകളുണ്ടായിരുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്താന്‍ നോട്ടെണ്ണല്‍ യന്ത്രം വിജിലന്‍സ് എത്തിച്ചിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപത്തിന്റെയും പത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെയും രേഖകള്‍ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ട് ബാങ്കുകളിലായി 18 ലക്ഷം രൂപയുടെ നിക്ഷേപ രേഖകള്‍, രണ്ട് ലക്ഷം രൂപയുടെ ടിവി, ഒരു ലക്ഷം രൂപയുടെ ഹോം തീയറ്റര്‍ എന്നിവയും ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസമായിരുന്നു ഹാരിസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഇയാളില്‍ നിന്നും 25000 രൂപ പിടിച്ചെടുത്തിരുന്നു.
പാലാ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി.

റബര്‍ ട്രേഡിങ് കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ലൈസന്‍സ് പുതുക്കി നല്‍കാന്‍ 25000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു.
പണം നല്‍കിയതോടെ ഓഫീസില്‍ വേഷം മാറിയെത്തിയ വിജിലന്‍സ് ഓഫീസര്‍മാര്‍ ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.