പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നഗ്ന വീഡിയോ ചാറ്റ്; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് നഗ്നവീഡിയോ ചാറ്റ് നടത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കോഴിക്കോട് തൊട്ടില്‍പ്പാലം പാറമ്മേല്‍ വട്ടക്കൈത വീട്ടില്‍ വിജിലേഷിനെയാണ് (30) തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റുചെയ്തത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 വയസുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നഗ്നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകള്‍ അയച്ചുകൊടുത്തശേഷം നഗ്ന വീഡിയോ ചാറ്റിംഗ് നടത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിജിലേഷ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.
രണ്ടാംപ്രതി അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തന്‍ വീട്ടില്‍ മഹേഷ്. എമ്മിനെ (33) നേമം പള്ളിച്ചലില്‍ നിന്ന് നവംബര്‍ ആദ്യം അറസ്റ്റുചെയ്തിരുന്നു.
സമാനമായ കുറ്റകൃത്യം ചെയ്തതിന് മഹേഷിനെതിരെ മറ്റ് ജില്ലകളിലും സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സിറ്റി സൈബര്‍ സ്റ്റേഷന്‍ ഡിവൈ.എസ്.പി ടി. ശ്യാംലാലിന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ്. എസ്.പി, എസ്.ഐ മനു. ആര്‍.ആര്‍, പൊലീസ് ഓഫീസര്‍മാരായ വിനീഷ് വി.എസ്, സമീര്‍ഖാന്‍ എ.എസ്, മിനി. എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.