play-sharp-fill
കോട്ടയം ജില്ലയുടെ സമഗ്ര വികസനത്തിന് ലെൻസ്ഫെഡിൻ്റെ പങ്ക് നിർണ്ണായകം

കോട്ടയം ജില്ലയുടെ സമഗ്ര വികസനത്തിന് ലെൻസ്ഫെഡിൻ്റെ പങ്ക് നിർണ്ണായകം

സ്വന്തം ലേഖകൻ

കോട്ടയം: ലെൻസ് ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വച്ച് ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി വികസന സെമിനാർ – എൻ്റെ കോട്ടയം നടന്നു.

ജില്ലാ പ്രസിഡൻറ് ശ്രീ ബി.വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി ശ്രീ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല സെക്രട്ടറി ശ്രീ കെ.എൻ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞ സെമിനാറിൽ മോഡറേറ്ററായി മുൻ സംസ്ഥാന സെക്രട്ടറി ശ്രീ പി.എം സനിൽകുമാറും സംസ്ഥാന സെക്രട്ടറി ശ്രീ എം.മനോജ് മുഖ്യ പ്രഭാഷണവും നടത്തി.

വിവിധ വിഷയങ്ങളിൽ വികസന നിർദ്ദേശങ്ങളുമായി ശ്രീ ഇ.എസ് ബിജു, ഡോ.ബിനു മോൾ ടോം, ശ്രീമതി ബീറ്റാ ഭദ്രൻ, ഡോ.എൻ.കെ ശശിധരൻ, ശ്രീ ജി ശ്രീകുമാർ , ശ്രീ ജോജി കൂട്ടമ്മൽ , ശ്രീ റ്റിറ്റൺ തോമസ് എന്നിവർ പങ്കെടുത്തു.ജില്ലാ ട്രഷറർ റ്റി.സി. ബൈജു നന്ദി പറഞ്ഞ യോഗത്തിൽ ജില്ലയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു.