ഓച്ചിറയിൽ നിന്ന് മോഷ്ടിച്ച ഫോണുമായി കോട്ടയം കോഴിചന്ത റോഡിലെ മൊബൈൽ കടയിൽ വിൽക്കാനെത്തിയ യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കോഴിചന്ത റോഡിലെ മൊബൈൽ കടയിൽ മോഷ്ടിച്ച മൊബൈൽ ഫോൺ വിൽക്കാൻ എത്തിയ യുവാവിനെ കടയുടമയും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിനു കൈമാറി.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ചന്തക്കടവിലെ മൊബൈൽ കടയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിയായ യുവാവ് മൊബൈൽ ഫോൺ വിൽക്കാൻ എത്തിയിരുന്നു. ഇയാളെ തേടി ഇതിനു പിന്നാലെ ഓച്ചിറ പൊലീസും എത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓച്ചിറയിൽ നിന്നാണ് യുവാവ് മൊബൈൽ ഫോൺ മോഷ്ടിച്ചത്.
പ്രതിയായ യുവാവ് മൊബൈൽ ഫോൺ വിൽക്കാൻ എത്തിയത് സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ പൊലീസ് സംഘം, ഇയാളുടെ ഫോട്ടോ സഹിതം മൊബൈൽ ഫോൺ കടയുടയെ അറിയിച്ചു.
ഇതേ തുടർന്നു കടയുടമയുടെ നേതൃത്വത്തിൽ ഇയാളുടെ ഫോൺ നമ്പർ തപ്പിയെടുത്ത് തന്ത്രപരമായി ഇയാളെ കോട്ടയത്തേക്ക് വിളിച്ചു വരുത്തികയാണ് പൊലീസിന് കൈമാറിയത്.
തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറിയ പ്രതിയെ ഓച്ചിറ പൊലീസിനു കൈമാറുമെന്നു വെസ്റ്റ് എസ്.ഐ ടി ശ്രീജിത്ത് അറിയിച്ചു.