ഡോ നിർമ്മൽ ഭാസ്ക്കർ കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
സ്വന്തം ലേഖകൻ
കോട്ടയം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡോ നിർമ്മൽ ഭാസ്ക്കർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
എതിർ സ്ഥാനാർഥിയുടെ വോട്ടിനേക്കാൾ ഇരട്ടിയിലേറെ വോട്ട് നേടിയാണ് ഇദ്ദേഹം ജയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ പത്തു ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലായി നടന്ന വോട്ടെടുപ്പിൽ ഡോ. നിർമലിന് 531 വോട്ടുകൾ ലഭിച്ചു.
എതിർ സ്ഥാനാർത്ഥി ഡോ. എ അൽത്താഫിന് 250 വോട്ടുകൾ ലഭിച്ചു.
കഴിഞ്ഞ അഞ്ചു വർഷക്കാലം ഇദ്ദേഹം കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറിയായിരുന്നു.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജറി വിഭാഗത്തിൽ അഡിഷണൽ പ്രൊഫസറായി ജോലി ചെയ്യുന്നു.
Third Eye News Live
0