play-sharp-fill
പച്ചക്കറിയുടെയും ചിക്കൻ വിൽപനയുടെയും മറവിൽ നിരോധിത പുകയില വിൽപ്പന: കോട്ടയം സംക്രാന്തിയിൽ 400 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു

പച്ചക്കറിയുടെയും ചിക്കൻ വിൽപനയുടെയും മറവിൽ നിരോധിത പുകയില വിൽപ്പന: കോട്ടയം സംക്രാന്തിയിൽ 400 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിൽ സംക്രാന്തി പെരുമ്പായിക്കാട്
കടയുടമയിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

സംക്രാന്തി പെരുമ്പായിക്കാട്  ചേമഞ്ചേരിൽ പി.എം സാബുവി(58)നെയാണ് പൊലീസ് പിടികൂടിയത്. 400 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ ഇയാളുടെ കടയിൽ നിന്നും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചക്കറിയുടെയും ചിക്കൻ വിൽപനയുടെയും മറവിലായിരുന്നു കടയുടമയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്.

സംക്രാന്തിയിൽ ഇയാൾ നടത്തിയിരുന്ന പച്ചക്കറിക്കടയുടെയും ചിക്കൻ കടയുടെയും മറവിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന് തുടർന്ന് പൊലീസ് സംഘം ദിവസങ്ങളായി പ്രദേശം നിരീക്ഷിച്ച് വരികയായിരുന്നു.

ഇതിനിടെയാണ് കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചതായി വിവരം ലഭിച്ചത്. തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ കടയിൽ നടത്തിയ പരിശോധനയിലാണ് കടയുടമ ലഹരി വസ്തുക്കളുമായി പിടിയിലായത്.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രദേശത്ത്