play-sharp-fill
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; മൃതദേഹം വഹിച്ചുകാണ്ടുള്ള വിലാപയാത്രയ്ക്കിടെ അപകടം; പത്ത് പൊലീസുകാർക്ക് പരുക്ക്

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; മൃതദേഹം വഹിച്ചുകാണ്ടുള്ള വിലാപയാത്രയ്ക്കിടെ അപകടം; പത്ത് പൊലീസുകാർക്ക് പരുക്ക്

സ്വന്തം ലേഖകൻ

ഊട്ടി : കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്രക്കിടെ രണ്ട് വാഹനാപകടങ്ങൾ.

ആദ്യത്തെ അപകടത്തിൽ പോലീസുകാർ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലിൽ ഇടിക്കുകയായിരുന്നു. ഇതിൽ പത്ത് പോലീസുകാർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമത്തെ അപകടത്തിൽപ്പെട്ടത് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടയാത്. അപകടത്തിൽപ്പെട്ട വാഹനം മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയുണ്ടായതിനെ തുടർന്ന് മൃതദേഹം മറ്റൊരു ആംബുലൻസിലേക്ക് മാറ്റിയ ശേഷം വിലാപയാത്ര തുടരുകയാണ്.

കോയമ്പത്തൂർ സൂലൂരിലെ വ്യോമ താവളത്തിലേക്ക് പോകുന്നതിനിടെ അകമ്പടിപോയ ആംബുലൻസ് അപകടത്തിൽപ്പെടുകയായിരുന്നു. അകമ്പടിവാഹനം ചുരമിറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

സൈനിക പരേഡ് ഗ്രൗണ്ടിൽ നിന്ന് റോഡ് മാർഗമാണ് സൂലൂരിലേക്ക് വിലാപയാത്ര വരുന്നത്. നാല് മണിയോടെ മൃതദേഹങ്ങൾ സൂലൂരിലെത്തുമെന്നാണ് റിപ്പോർട്ട്.

വെല്ലിംഗ്ടൺ പരേഡ് ഗ്രൗണ്ടിൽ പൂർണ്ണ ബഹുമതികൾ നൽകിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വ്യോമസേന മേധാവി വി ആർ ചൗധരി, തമിഴ്‌നാട് മന്ത്രിസഭയിലെ അംഗങ്ങൾ, ഗവർണർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

വിലാപ യാത്രയ്ക്ക് വഴിനീളെ പുഷ്പ വൃഷ്ടി നടത്തുകയാണ് നാട്ടുകാർ. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങൾ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും.

ജനറൽ ബിപിൻ റാവത്തിന് ഏറെ ഹൃദയബന്ധമുളള വെല്ലിംങ്ങ്ടൺ സൈനിക പരേഡ് ഗ്രൗണ്ടിൽ നടന്ന പൊതുദർശനം ഏറെ വൈകാരികമായിരുന്നു.

വെല്ലിംങ്ങ്ടണിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ പലവട്ടം സല്യൂട്ട് നൽകുകയും പിന്നീട് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവണം ബിപിൻ റാവത്ത്. അതേ ഗ്രൗണ്ടിൽ എം ഐ 17 വി 5 ഹെലിക്കോപ്ടറിലെ സഹയാത്രികരായിരുന്ന 13 പേർക്കൊപ്പം അദ്ദേഹം അന്ത്യാഭിവാദ്യം സ്വീകരിച്ചു.