play-sharp-fill
കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍ പിടിയില്‍

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍ പിടിയില്‍. ആശുപത്രിയിലെ സര്‍ജന്‍ ഡോ. കെ ബാലഗോപാലാണ് വിജിലന്‍സിന്റെ പിടിയിലായത്.

കാല്‍മുട്ട് ശസ്ത്രക്രിയക്ക് ചികിത്സ തേടിയെത്തിയ രോഗിയോട് ഇരുപതിനായിരം രൂപ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗി സംഭവം വിജിലന്‍സിനെ അറിയിച്ചു.

വിജിലന്‍സ് നല്‍കിയ നിര്‍ദേശ പ്രകാരം രോഗി ഡോക്ടറുടെ വിയ്യൂരിലെ വസതിയിലെത്തി പണം കൈമാറുന്നതിനിടെ വിജിലന്‍സെത്തി പിടികൂടുകയായിരുന്നു.

വിജിലന്‍സ് ഡി വൈ എസ് പി പി എസ് സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.