തുടര്‍ച്ചയായ പീഡനം…. വേദനമാറ്റാന്‍ കൂടിയ രീതിയില്‍ ലഹരിമരുന്നു നല്‍കും…… നഗരത്തില്‍ ചുവന്നതെരുവും ലഹരിമരുന്നു വില്‍പനയുമായി നിലകൊള്ളുന്ന ഒരു സമാന്തരലോകത്തെ കുറിച്ചുള്ള നടുക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സ്വന്തം ലേഖകൻ
മലബാറിന്റെ ഗുണ്ടല്‍പ്പേട്ടായി എരഞ്ഞിപ്പാലത്തിൽ കഴിഞ്ഞ ദിവസം ഒയാസിസ് കോംപൗണ്ടിലെ ലോഡ്ജില്‍നിന്ന് കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ആറോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയാണ് ക്രൂര ബലാത്സംഗത്തിനിരയായത്. ഈ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അത്യന്തം ഭീതിജനകവും ഭയാനകവുമായ വെളിപ്പെടുത്തലുകളാണ് പൊലീസിന് ലഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍പരിശോധനകളുടെ ഭാഗമായി ലോഡ്ജുകളില്‍ ലഹരിമരുന്നുവേട്ട നടത്തുകയുണ്ടായി .നിരവധി പേരാണ് അന്ന് പിടിയിലായത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ദിവസം എട്ടും പത്തും തവണ പീഡിപ്പിക്കപ്പെട്ടതായാണ് ഒയാസിസ് കോംപൗണ്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി മൊഴി നല്‍കിയത്. സ്വബോധത്തോടെ ഇത്രയും നേരം പിടിച്ചുനില്‍ക്കാന്‍ യുവതികള്‍ക്ക് കഴിയില്ല. അപ്പോള്‍ എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുകള്‍ നല്‍കുന്നതായും പോലീസ് പറയുന്നു.
ഈ പെണ്‍കുട്ടിയെ കൊണ്ടുവന്ന ഏജന്റുമാരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ പത്തോളം ഏജന്റുമാരുടെ വിവരങ്ങളായിരുന്നു പൊലീസിനു കിട്ടിയത്. പെണ്‍വാണിഭസംഘങ്ങള്‍ക്ക് പേരുകേട്ട ഗുണ്ടല്‍പേട്ട് മാതൃകയാണ് നഗരത്തിലും പിന്‍തുടരുന്നതെന്നാണ് പൊലീസിനു ലഭ്യമാകുന്ന സൂചന.
പെണ്‍കുട്ടികള്‍ വേദന അറിയാതിരിക്കാനും അവരെക്കൊണ്ട് കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കാനുമാണ് എംഡിഎംഎ അടക്കമുള്ള ലഹരികള്‍ ഇവര്‍ക്ക് നല്‍കുന്നത്. ഏറെക്കാലത്തെ ഉപയോഗത്തോടെ പെണ്‍കുട്ടികള്‍ ലഹരിമരുന്നിന് അടിമകളാവുകയും ചെറുപ്രായത്തില്‍ത്തന്നെ ആരോഗ്യം നഷ്ടപ്പെട്ട് മരണത്തിനു കീഴ്പ്പെടുകയും ചെയ്യുന്നതാണ് ഭയാനകമായ സത്യം.
കാസര്‍കോട്, മലപ്പുറം, വയനാട് തുടങ്ങിയ മേഖലകളില്‍നിന്ന് മലയാളി പെണ്‍കുട്ടികളെ എത്തിക്കുന്നുണ്ട്. ഇതിനുപുറമെ ഇതരസംസ്ഥാനക്കാരായ പെണ്‍കുട്ടികളെയും കൊണ്ടുവരുന്നത്.
മലയാളി പെണ്‍കുട്ടികള്‍ക്ക് മലയാളി ഏജന്റുമാരുടെ ക്രൂരതകളും ചൂഷണവും നേരിടേണ്ടിവരുന്നുണ്ട്. ഇതരസംസ്ഥാനക്കാരായ പെണ്‍കുട്ടികള്‍ക്ക് രണ്ട് എജന്റുമാരുടെയും ക്രൂരത നേരിടണം. ശരീരവില്‍പനയുടെ കണക്കുകളെക്കുറിച്ച് നഗരത്തിലെ ഒരു ഏജന്റ് നടത്തിയ വെളിപ്പെടുത്തലും നടുക്കുന്നതാണ്.
‘മൂന്നു തരത്തിലുള്ള സര്‍വീസുകളാണ് നല്‍കിവരുന്നത്. പകല്‍ മാത്രം, രാത്രി മാത്രം, പകലും രാത്രിയും എന്നിങ്ങനെ. പകല്‍ മാത്രമാണെങ്കില്‍ ശരാശരി 4000 രൂപയാണ് ബംഗാളി പെണ്‍കുട്ടിക്ക് ഇവരിട്ടിരിക്കുന്ന ‘വില’. ഇതില്‍ 1000 രൂപ മലയാളി ഏജന്റിനു കിട്ടും. 1000 രൂപ ബംഗാളി ഏജന്റും വാങ്ങിക്കും . ബാക്കിയുള്ള 2000 രൂപ പെണ്‍കുട്ടിക്ക് ലഭിക്കുമത്രേ.
സാക്ഷര കേരളത്തിലെ ചുവന്ന തെരുവായി മാറുകയാണ് പെരുമ്പാവൂർ.
ഇഷ്ടമുള്ള ആളെ സെലക്ട് ചെയ്തു കഴിഞ്ഞാൽ മുൻകൂട്ടി പണം നൽകി, ബുക്ക് ചെയ്യുന്നതാണ് കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രങ്ങളുടെ രീതി.
പെൺവാണിഭ കേന്ദ്രം നടത്തിയിരുന്ന ഷഹീൻ വാട്സാപ്പ് വഴി, യുവതികളുടെ ചിത്രം അയച്ചു നൽകിയാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. ഇഷ്ടമുള്ള ആളെ സെലക്ട് ചെയ്തു കഴിഞ്ഞാൽ മുൻകൂട്ടി പണം നൽകി, ബുക്ക് ചെയ്യുന്നതാണ് രീതി. സമയവും തീയതിയും അറിയിക്കുന്നത് അനുസരിച്ച് ഇടപാടുകാർക്ക് ഇവിടെ എത്തേണ്ട അറിയിപ്പും വാട്സാപ്പ് വഴി നൽകുകയാണ് ചെയ്തിരുന്നത്.
ലിവിങ് ടുഗെദറിന്റെ പേരിൽ കോഴിക്കോട് നഗരത്തിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭസംഘങ്ങൾ വിലസുന്നു.ഇതിനായി നിരവധി ഏജന്റുമാരും പ്രവർത്തിക്കുന്നു.പിടിക്കപ്പെടുമ്പോൾ ലിവിങ് ടുഗെദർ ആണന്ന് പറയുമ്പോൾ പെലീസിന് ഒന്നും ചെയ്യാൻ പറ്റാത്ത് അവസ്ഥയാണ്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പെൺവാണിഭ സംഘങ്ങൾ വിലസുന്നു. എന്നാൽ ഒന്നിനും പൂട്ടിടാൻ കഴിയാതെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവർക്കെതിരെ ഒരു നടപടിയും എടുക്കാൻ കഴിയാതെയാണ് അധികൃതർ.