പാലായില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തിന്റെ ചുരുളഴിയുന്നു; മെഡിക്കല്‍ വിദ്യാര്‍ഥി പഠനശേഷം സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തൽ
സ്വന്തം ലേഖിക
പാല: മുരിക്കുംപുഴയില്‍ കണ്ടെത്തിയ മനുഷ്യാസ്ഥികൂടം മെഡിക്കല്‍ വിദ്യാര്‍ഥി പഠനശേഷം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
പഠനശേഷം വീട്ടില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്ന അസ്ഥികൂടങ്ങള്‍ക്കൊപ്പം വീട്ടുകാര്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുമിട്ടിരുന്നു. ഇതോടെയാണ് അസ്ഥികൂടം വീടിനു വെളിയിലേത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പിന്നീട് വീട്ടുകാര്‍ ആക്രി വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്ക് പ്ലാസ്റ്റിക് ഉള്‍പ്പെടെ കൈമാറിയപ്പോള്‍ ഈ ചാക്ക് കെട്ടും അതില്‍ ഉള്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് ആക്രിക്കച്ചവടക്കാര്‍ ചാക്കിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിമാറ്റിയശേഷം അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ മാലിന്യം ഇടുന്നിടത്ത് തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹത്തെ മനഃപൂര്‍വം അപമാനിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
അസ്ഥികൂടം പൊതുസ്ഥലത്ത് തള്ളിയത് സംബന്ധിച്ച് കേസെടുക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.