ബിപിൻ റാവത്ത് സ്വാഹ; രാജ്യം പൊട്ടികരയുമ്പോള്‍ ആഘോഷമാക്കി ചിലർ; വാർത്ത ചാനലുകളുടെ യൂട്യൂബ്, എഫ്ബി പേജുകളില്‍ ‘ചിരി’റിയാക്ഷന്‍ ഇട്ട് ആഘോഷം
സ്വന്തം ലേഖിക
ന്യൂഡെൽഹി: വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ സംഭവത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന 13 പേരുടെ മരണത്തിൽ രാജ്യം വേദനിക്കുകയാണ്.
എന്നാൽ ഒരു ഭാഗത്ത് അപകട വാര്‍ത്ത പുറത്ത് വന്നയുടന്‍ വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ്ബി പേജുകളില്‍ ആഘോഷം തീര്‍ക്കുകയാണ് ഒരു വിഭാഗം ആളുകള്‍.
പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’റിയാക്ഷന്‍ ഇട്ട് കൊണ്ടാണ് പ്രതികരണം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കമൻ്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാക്കിസ്ഥാന്‍കാരാണ് കൂടുതല്‍ എങ്കില്‍, ദേശീയ മാധ്യമങ്ങളുടെ കമൻ്റ് ബോക്സില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാള വാര്‍ത്താ ചാനലുകളുടെ കമൻ്റ് ബോക്സില്‍ നിറഞ്ഞാടുകയാണ് ഇവര്‍.
ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കാശ്മീരിലടക്കം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കാശ്മീരിലെ ഭീകരവാദികളെ അടിച്ചമര്‍ത്തിയതില്‍, മലയാളി തീവ്രവാദികള്‍ക്ക് റാവത്തിനോടുള്ള എതിര്‍പ്പും വിദ്വേഷവുമാണ് ഇവരുടെ പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് വ്യക്തം. രാജ്യം വന്‍ സൈനിക ശക്തിയായി മാറാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് ഈ അപകടം നടന്നതെന്നും ശ്രദ്ധേയം.
മുന്‍പ് പുല്‍വാമ ഭീകരവാദി ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ സമാനമായ ആഹ്ലാദം ഇത്തരക്കാര്‍ പ്രകടിപ്പിച്ചിരുന്നു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും,രാജ്യ വിരുദ്ധവുമായ നിരവധി പോസ്റ്റുകള്‍ ഇവരുടെ പ്രൊഫൈലുകളില്‍ കാണാം.
ഒറിജിനല്‍ പ്രൊഫൈലുകളിലും,ഫെയ്‌ക്ക് പ്രൊഫൈലിലും എത്തിയാണ് പരസ്യമായി
ഇന്ത്യാവിരുദ്ധത പ്രകടിപ്പിക്കുന്നത്. മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ ഹേറ്റ് ക്യാമ്പയിനിന് നേതൃത്വം നല്‍കുന്നത്.
പാക്കിസ്ഥാന്‍ പ്രൊഫൈലുകാര്‍ക്ക് സന്തോഷം അറിയിക്കുന്ന ചില മലയാളികളുമുണ്ട്.
കേരളത്തില്‍ ഐ.എസ്, ലക്ഷ്കറെ, ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരവാദികളെ പിന്തുണയ്‌ക്കുന്നവരും, സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്നവരും ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഇന്ത്യയെ തകര്‍ക്കാന്‍ ചില വിദേശ രാജ്യങ്ങളില്‍ നിന്നും ഭീകരവാദികള്‍ക്ക് 200 കോടി രൂപയോളം എത്തിയതായി ഇന്റലിജന്‍സിന് വിവരമുണ്ട്. കരുനാഗപ്പള്ളി, മലപ്പുറം, കണ്ണൂര്‍,കോഴിക്കോട്,കൊച്ചി,എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ പണം എത്തിയതെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയതായാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ആണ് അപകട വാര്‍ത്തയും പുറത്തെത്തുന്നത്. അന്തിമയുദ്ധത്തിന് തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്ത് സമീപ ദിവസങ്ങളില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളും, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ടിനെതിരെ കുരുക്ക് മുറുക്കുന്നതിന്റെ ഭാഗമായാണ് ഇഡി അന്വേഷണവും നടക്കുന്നത്.
ഇഡിക്കെതിരെ സോഷ്യല്‍ മീഡിയ വഴി അരിശം തീര്‍ക്കുന്നതിനിടയില്‍ ആണ് ഹെലികോപ്റ്റര്‍ അപകടം വാര്‍ത്തയില്‍ നിറഞ്ഞത്. രാജ്യത്തിനും, സൈന്യത്തിനും പരസ്യ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം സ്ലീപ്പര്‍ സെല്ലുകള്‍ സമീപ ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന ഭീഷണി ചെറുതല്ല.
മോശം കാലാവസ്ഥയോ, സാങ്കേതിക തകരാറോ ആവാം അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം അട്ടിമറി സാധ്യതയും പരിശോധിച്ച് വരികയാണ്.
അട്ടിമറിക്കുള്ള സാധ്യത പ്രതിരോധ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.