കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ആലപ്പുഴ സ്വദേശിയെ തടഞ്ഞുനിർത്തി സ്കൂട്ടറും സ്വർണവും പണവും കവർന്ന കേസ്; രണ്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം : റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ആലപ്പുഴ സ്വദേശിയെ തടഞ്ഞുനിർത്തി സ്കൂട്ടറും സ്വർണവും പണവും കവർന്ന കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ.
വടവാതൂർ ഡംമ്പിങ്ങ് യാർഡിന് സമീപം പുത്തൻപുരയ്ക്കൽ ജസ്റ്റിൻ സാജൻ , മാന്നനം ആതിരമ്പുഴ കുട്ടിപടിയിൽ താമസിക്കുന്ന മുട്ടമ്പലം പരിയരത്തൂശ്ശേരി ഡോൺ മാത്യു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കെട്ടിട നിർമ്മാണ ജോലികൾ ചെയ്തിരുന്ന ആലപ്പുഴ സ്വദേശി ജോലികൾക്ക് ശേഷം കഞ്ഞിക്കുഴി ഭാഗത്ത് വിശ്രമിക്കുന്നതിനിടെ പ്രതികൾ സംഘം ചേർന്ന് ഇദേഹത്തെ തട്ടിക്കൊണ്ട് പോയി റെയിൽവേ സ്റ്റേഷന് പിൻഭാഗത്ത് എത്തിച്ച ശേഷം സ്വർണവും , പണവും സ്കൂട്ടറും തട്ടിയെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഇദ്ദേഹം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ കഞ്ഞികുഴി ഹോബ് നോബ് ഹോട്ടലിൽ അതിക്രമം കാണിച്ച കേസിലും ,പൊലീസ് വാഹനം അടിച്ചു തകർത്ത കേസിലും പ്രകതികളാണ് സംഘത്തിലുള്ളതെന്ന് മനസിലായി. പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജോ പി.ജോസഫ് , എസ്.ഐ അനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എസ്.ഐ ഷിബുക്കുട്ടൻ, എസ്.ഐ ശ്രീരംഗൻ , എസ്.ഐ രാജ്മോഹൻ , രാജ്മോഹൻ, എസ്.ഐ ചന്ദ്രബാബു എന്നിവർ അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നു.