play-sharp-fill
ആചാരപ്രകാരം ബീഫ് കഴിക്കാൻ പാടില്ല എന്നുള്ള നിയമം കുടികളിൽ പാരമ്പര്യമായി നിലനിന്നു വരുന്നത്; എന്നിട്ടും ബീഫ് കഴിച്ചു; മറയൂരിൽ  24 ആദിവാസി യുവാക്കളെ ഊരുവിലക്കി; ചിലർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആചാരപ്രകാരം ബീഫ് കഴിക്കാൻ പാടില്ല എന്നുള്ള നിയമം കുടികളിൽ പാരമ്പര്യമായി നിലനിന്നു വരുന്നത്; എന്നിട്ടും ബീഫ് കഴിച്ചു; മറയൂരിൽ 24 ആദിവാസി യുവാക്കളെ ഊരുവിലക്കി; ചിലർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വന്തം ലേഖകൻ

മറയൂർ: ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി ആരോപണം. ഊരുവിലക്കിയതോടെ യുവാക്കളിൽ ചിലർ ആത്മഹത്യയ്ക്കു ശ്രമിച്ചു.

മറയൂർ പഞ്ചായത്തിലെ മൂന്ന് ആദിവാസിക്കുടികളിലെ 24 യുവാക്കൾക്കാണ് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരം വിലക്ക് ഏർപ്പെടുത്തിയതായി പറയപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാക്കൾ മറയൂർ ടൗണിൽ ഹോട്ടലുകളിൽ നിന്ന് ബീഫ് കഴിച്ചതായി ഊരുകൂട്ടം ആരോപിച്ചിരുന്നു.

ആദിവാസികളുടെ ആചാരപ്രകാരം ബീഫ് കഴിക്കാൻ പാടില്ല എന്നുള്ള നിയമം കുടികളിൽ പാരമ്പര്യമായി നിലനിന്നു വരുന്നതാണ്.

സ്ഥലത്തെ ചില രാഷ്ട്രീയ പ്രവർത്തകർ വഴിയാണ് വിവരം പുറത്തറിഞ്ഞ​ത്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധിക‍‍ൃതർ പറഞ്ഞു.