ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു; നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും പുരസ്കാരം
സ്വന്തം ലേഖകൻ
ജ്ഞാനപീഠ പുരസ്ക്കാരം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും പുരസ്ക്കാരമാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷത്തെ ജ്ഞാനപീഠ പുരസ്ക്കാരത്തിന് അസം എഴുത്തുകാരനായ നീൽമണി ഫൂക്കനും ഈ വർഷത്തെ ജ്ഞാനപീഠ പുരസ്ക്കാരത്തിന് കൊങ്കിണി സാഹിത്യകാരനായ ദമോദർ മോസോയുമാണ് അർഹരായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമഗ്ര സംഭാവന കണക്കിലെടുത്ത് 1990ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച കവി കൂടിയാണ് ഫൂക്കൻ. ഗോവൻ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദർ മോസോ.
ഫ്രഞ്ച് പ്രതീകാത്മകതയാണ് ഫുക്കന്റെ കവിതകൾക്ക് പ്രചോദനം. സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുർ ലഗ്ന, കോബിത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ഗാഥൺ,സപൻ മോഗി, സുനാമി സൈമൺ എന്നിവയാണ് മോസോയുടെ പ്രധാന കൃതികൾ.
രാജ്യത്തെ ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം.ഭാരതീയ ജ്ഞാനപീഠ പുരസ്കാരം എന്നാണ് ജ്ഞാന പീഠത്തിന്റെ മുഴുവൻ പേര്.
സരസ്വതി ദേവിയുടെ വെങ്കല ശിൽപം,പ്രശസ്തിപത്രം, പതിനൊന്നു ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് പുരസ്ക്കാരം.ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ഭാഷകളിൽ എഴുതുന്ന ഇന്ത്യൻ എഴുത്തുകാർക്ക് മാത്രമാണ് ജ്ഞാനപീഠ പുരസ്ക്കാരത്തിന് അർഹത.