താറാവുകൾ പനി ബാധിച്ച് കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം; ഇവയെ പരിചരിച്ചിരുന്ന തൊഴിലാളികള്‍ക്കും രോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് പിന്നാലെ ഇവയെ നോക്കിയിരുന്ന തൊഴിലാളികള്‍ക്കും രോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്.
പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് അറുപതില്‍ച്ചിറ വീട്ടില്‍ ജോസഫ് ചെറിയാന് (57), ഭാര്യ മോളി ജോസഫ് (54), മക്കള്‍ ടീന, ടോണി, ടിന്‍സണ്‍, ജിന്‍സി എന്നിവര്‍ക്കാണ് പനി ബാധിച്ചത്.ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോസഫ് ചെറിയാന്റ താറാവുകളാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തത്. ഇവയെ നോക്കിയിരുന്ന തൊഴിലാളികള്‍ക്കാണ് ആദ്യം പനി ബാധിച്ചത്.
ഇവര്‍ ജോലി ഉപേക്ഷിച്ച് പോയതോടെ ജോസഫ് ചെറിയാനും കുടുംബവവുമാണ് പരിപാലിച്ചിരുന്നത്.
തുടര്‍ന്നാണ് ഇവര്‍ക്കും പനി ബാധിച്ചത്. 20 ലക്ഷം രൂപയോളം ബാങ്ക് വായ്പയെടുത്താണ് താറാവ് കൃഷി ആരംഭിച്ചത്.
കൃഷിക്കായി പ്രായമായ 13,500 കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. ഇതില്‍ പതിനായിരത്തോളം താറാവുകള്‍ പലപ്പോഴായി ചത്തു