play-sharp-fill
കിടങ്ങൂരിൽ പട്ടാപകൽ അധ്യാപകനെ തടഞ്ഞ് നിർത്തി 2.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ അവസാന പ്രതിയേയും പൊലീസ് പിടികൂടി

കിടങ്ങൂരിൽ പട്ടാപകൽ അധ്യാപകനെ തടഞ്ഞ് നിർത്തി 2.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ അവസാന പ്രതിയേയും പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ

കോട്ടയം: കിടങ്ങൂരില്‍ പട്ടാപകല്‍ പ്രായമായ അധ്യാപകനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി 2.75 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ അവസാന പ്രതിയേയും പൊലീസ് പിടികൂടിപിടി. ‘നേരുകാരന്‍’ എന്നറിയപ്പെട്ടിരുന്ന കിടങ്ങൂര്‍ മൂഴിക്കല്‍ ജയ്‌മോന്‍ ആണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ മാസം 16 ന് നടന്ന സംഭവത്തിന്റെ പ്രധാന സൂത്രധാരൻ ജയ്‌മോന്‍ ആയിരുന്നുവെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന് 24 മണിക്കുറിനകം 2 പ്രതികളെ കിടങ്ങൂര്‍ പോലീസ് പിടികൂടിയതറിഞ്ഞ് തട്ടിയെടുത്ത തുകയുടെ നല്ലൊരു ഭാ​ഗവുമായി ജയ്മോന്‍ മുങ്ങുകയായിരുന്നു.

പണം, മിഷ്യന്‍ വാളും, സ്വര്‍ണ്ണവും വാങ്ങാന്‍ ചിലവഴിച്ചതാണ് വിവരം. ജയ്മോനാണ് കവര്‍ച്ചയ്ക്ക് പദ്ധതി ഇട്ടതെന്നും, പണം വാഗ്ദാനം ചെയ്ത് തങ്ങളെ കൂടെ കൂട്ടുകയായിരുന്നു എന്നും പിടിയിലായ 2 പേരും പോലീസിനോട് സമ്മതിച്ചിരുന്നു.

നാട്ടിൽ പൊലീസ് വല വിരിച്ചതോടെ വീട്ടുകാരുടെ സഹായത്തിൽ ഒളിവില്‍ കഴിഞ്ഞ ജയ്മോൻ നിവൃത്തിയില്ലാതെ കീഴടങ്ങാന്‍ നിര്‍ബന്ധിതനായി. ജയ്‌മോന്‍ നാട്ടുകാരില്‍ പലരെയും വിവിധ തട്ടിപ്പുകള്‍ നടത്തി വഞ്ചിച്ചതായും പോലീസ് പറയുന്നു.