പഠിക്കാതെ ക്ലാസിൽ എത്തിയാൽ അധ്യാപകർ അടിക്കുമെന്ന് മാതാപിതാക്കൾ പറഞ്ഞു; നാട് വിടാൻ ശ്രമിച്ച കുട്ടിയെ കണ്ടെത്തി
സ്വന്തം ലേഖകൻ
കൊട്ടാരക്കര: അധ്യാപകൻ അടിക്കുമെന്ന് ഭയന്ന് നാട് വിടാൻ ശ്രമിച്ച കുട്ടിയെ കണ്ടെത്തി.
കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നാണ് 12കാരനെ പിങ്ക് പൊലീസ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയാണ് ആയൂർ സ്വദേശിയായ കുട്ടി വീടുവിട്ട് ഇറങ്ങിയത്. ഒൻപതരയോടെ പെട്രോളിങ്ങിന് എത്തിയ പിങ്ക് പൊലീസ് സംഘം കുട്ടിയെ സ്റ്റേഷനിൽ കാണുകയായിരുന്നു. എട്ടാം ക്ലാസിലേക്കായപ്പോൾ കുട്ടിയെ പുതിയ സ്കൂളിൽ ചേർത്തിരുന്നു.
പഠിക്കാതെ ക്ലാസിൽ എത്തിയാൽ അധ്യാപകർ അടിക്കുമെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇത് ഭയന്നാണ് കുട്ടി നാടുവിട്ട് പോകാൻ ശ്രമിച്ചത്. കുട്ടിക്ക് കൗൺസിലിങ് നൽകാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് കൊല്ലം ചൈൽഡ് വെൽഫയർ കമ്മറ്റി നിർദേശം നൽകി.
കൊല്ലത്ത് രണ്ടാഴ്ച മുൻപ് ഒരു പെൺകുട്ടിയും വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നു. വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ കുട്ടിയെ പിങ്ക് പൊലീസ് ആണ് കണ്ടെത്തിയത്. രാത്രിയിൽ മഴയത്ത് റബർത്തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി.