play-sharp-fill
യൂണിഫോമിൽ ഫോട്ടോഷൂട്ട് നടത്തി വനിതാ എസ് ഐ ;  യൂണിഫോമിട്ട് എസ് ഐ കാണിച്ചത് ശുദ്ധ അസംബന്ധം; നാണം കെട്ട് സേന; എസ് ഐ യുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇവിടെ കാണാം

യൂണിഫോമിൽ ഫോട്ടോഷൂട്ട് നടത്തി വനിതാ എസ് ഐ ; യൂണിഫോമിട്ട് എസ് ഐ കാണിച്ചത് ശുദ്ധ അസംബന്ധം; നാണം കെട്ട് സേന; എസ് ഐ യുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോഴിക്കോട്: സേവ് ദ് ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ പലപ്പോഴും വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമാകാറുമുണ്ട്. രണ്ട് വര്‍ഷം മുമ്പ് അത്തരത്തില്‍ ഫോട്ടോഷൂട്ടുകള്‍ക്കെതിരെ പൊലീസ് മീഡിയാ സെല്ലിന്റെ ഔദ്യോഗിക പേജിലുടെ വിമര്‍ശനമുണ്ടായി. ‘സേവ് ദ ഡേറ്റ് ആയിക്കോളൂ, കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട്’ എന്നായിരുന്നു പോസ്റ്റ്. ഇതിനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു പൊലീസിനു നേരിടേണ്ടി വന്നത്.

പോലീസിന്റെ ആ പോസ്റ്റ് ഒരിക്കല്‍ കൂടി കുത്തി പൊക്കുകയാണ് സോഷ്യല്‍ മീഡിയ. വിഷയം ഫോട്ടോഷൂട്ട് തന്നെ. പക്ഷെ ഇത്തവണ ഫോട്ടോഷൂട്ട് താരം പോലീസ് ഉദ്യോഗസ്ഥ തന്നെയാണ് എന്നതാണ് സംഭവത്തിലെ പുതുമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനിലെ പ്രിൻസിപ്പൽ വനിതാ എസ്‌ഐ ഔദ്യോഗിക യൂണിഫോമിൽ വരനുമൊത്ത് എടുത്ത“സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് ” ആണ് പുറത്തു ചർച്ചയാകുന്നത്.

കഴിഞ്ഞ ദിവസമാണ് ഇത്തരം ഫോട്ടോകൾ പുറത്തു പ്രചരിച്ചത്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ സേവ് ദി ഡേറ്റ് നടത്തിയത്. ഇതിനെതിരെ പോലീസുകാർക്കിടയിൽ നിന്ന് തന്നെ പ്രതിഷേധമുള്ളതായി പറയുന്നു.

ടി.പി. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായിരിക്കെ സമൂഹമാധ്യമങ്ങളില്‍ പൊലീസ് സേനാംഗങ്ങള്‍ വ്യക്തി പരമായി ഇടപെടുമ്ബോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ 2015 ഡിസംബര്‍ 31ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. പൊലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വ്യക്തിപരമായ അക്കൗണ്ടില്‍ ഔദ്യോഗിക മേല്‍വിലാസം, വേഷം തുടങ്ങിയവ ഉപയോഗിച്ചു ചെയ്യുന്ന നിയമവിരുദ്ധമായ യാതൊരു കാര്യങ്ങള്‍ക്കും ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എസ്‌ഐയുടെ ഫോട്ടോ ഷൂട്ട് ഇതിനകം പലരും സമൂഹമാധ്യമങ്ങള്‍ വഴി പങ്കു വച്ചിട്ടുണ്ട്. പൊലീസ് മാനുവലിലും യൂണിഫോം സംബന്ധിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനും വിരുദ്ധമാണ് ഈ ചിത്രങ്ങള്‍.

അതിനിടെ യൂണിഫോം ധരിച്ചുള്ള ഫോട്ടോഷൂട്ട് അച്ചടക്ക ലംഘനമാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പ്രതികരിച്ചു. ഔദ്യോഗിക വേഷത്തിലുള്ളതാണെങ്കില്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.