തേർഡ് ഐ ന്യൂസ് വാർത്തയെ തുടർന്ന് കോട്ടയം മണർകാട്ടെ അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: തേർഡ് ഐ ന്യൂസ് വാർത്തയെ തുടർന്ന് കോട്ടയം മണർകാടുള്ള അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് .
മൂന്ന് സ്ത്രീകളെയും മൂന്ന് പുരുഷന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രോസ് മസാജിംഗിൻ്റെ മറവിൽ മണിക്കൂറിന് 3000 രൂപയ്ക്ക് പെൺകുട്ടികളെ വിൽപനയ്ക്ക് വെച്ചിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടത്.
ക്രോസ് മസാജിംഗ് നടത്തുമെന്ന് കാണിച്ച് കോട്ടയം നഗരത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ച് ആളെ ക്ഷണിച്ചാണ് കച്ചവടം നടത്തിയിരുന്നത്
പരസ്യ ബോർഡ് ശ്രദ്ധയിൽ പെട്ട തേർഡ് ഐ ന്യൂസ് ഇൻവെസ്റ്റിഗേഷൻ ടീം പരസ്യത്തിൽ കാണിച്ചിരുന്ന നമ്പരിലേക്ക് വിളിക്കുകയായിരുന്നു.
ഫോണെടുത്ത പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോൾ ക്രോസ് മസാജിംഗാണെന്നും പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്നും മണിക്കൂറിന് 3000 രൂപയാണ് ഫീസെന്നും പറഞ്ഞു.
മറ്റ് ആവശ്യങ്ങൾക്കായും പെൺകുട്ടികൾ ഉണ്ടെന്നും അതിൻ്റെ ഫീസ് അവരുടെ കൈയിൽ തന്നെ കൊടുത്താൽ മതിയെന്നും പറഞ്ഞു.
തുടർന്ന് തേർഡ് ഐ ന്യൂസ് സംഘം വിവരം ജില്ലാ പൊലിസ് മേധാവിക്ക് കൈമാറി.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ഐപിഎസിൻ്റെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ്റെ മേൽനോട്ടത്തിൽ പാമ്പാടി എസ്എച്ച് ഒ എസ്. ശ്രീജിത്ത് , മണർകാട് എസ്എച്ച്ഒ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. അനാശാസ്യ കേന്ദ്രത്തിൽ നിന്ന് നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്.