മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഒരു ഷട്ടര്‍ കൂടി തുറന്നു; തുറന്നിരിക്കുന്ന ഷട്ടര്‍ ഉയര്‍ത്തി; സെക്കന്‍ഡില്‍ 830 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്
സ്വന്തം ലേഖിക
പൈനാവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഒരു ഷട്ടര്‍ കൂടി തുറന്നു.
നിലവില്‍ തുറന്നിരിക്കുന്ന ഷട്ടര്‍ 10 സെന്റീമിറ്ററില്‍ നിന്ന് 30 സെൻ്റിമിറ്ററിലേക്ക് ഉയര്‍ത്തി. സ്പില്‍വേ ഷട്ടര്‍ 30 സെന്റീമിറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 830 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലനിരപ്പ് 142 അടിയില്‍ ക്രമീകരിക്കും. പ്രദേശത്ത് കനത്ത മഴ ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയും വേഗം താഴ്ത്താന്‍ തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ചീഫ് സെക്രട്ടറി വിപി ജോയി മേല്‍നോട്ട സമിതി ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.
അതേസമയം മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്ന തമിഴ്‌നാടിൻ്റെ നീക്കത്തില്‍ കേരളം ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കാതെ അണക്കെട്ട് രാത്രി തുറന്നു വിടരുതെന്ന ആവശ്യം നിരാകരിച്ച തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142ല്‍ എത്തിക്കാനുള്ള വ്യഗ്രതയാണ് തമിഴ്‌നാടിനെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.