ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യുനമർദം; ആന്ധ്ര – ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ തീവ്രന്യുനമർദം അതിതീവ്രന്യുനമർദമായി ശക്തി പ്രാപിച്ചു.
വിശാഖപട്ടണത്തു നിന്ന് 580 km അകലെയായി സ്ഥിതി ചെയ്യുന്ന അതിതീവ്രന്യുനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ജവാദ് ചുഴലിക്കാറ്റായി മാറാൻ സാധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബർ 4ന് രാവിലെ വടക്കൻ ആന്ധ്രപ്രദേശ് – തെക്കൻ ഒഡിഷ തീരാത്തെത്തുന്ന ചുഴലിക്കാറ്റ് തുടർന്നുള്ള 24 മണിക്കൂറിൽ വടക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ആന്ധ്രപ്രദേശ് – ഒഡിഷ തീരത്തിന് സാമാന്തരമായി മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെ ശക്തിയാർജിച്ചു സഞ്ചരിക്കാൻ സാധ്യത.
നിലവിൽ ചുഴലിക്കാറ്റ് കേരളത്തിൽ ഭീഷണിയില്ല. കേരളത്തിൽ ഒറ്റപ്പെട്ട മഴ അടുത്ത 3 ദിവസം കൂടി തുടരും.
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ മഴ പെയ്തേക്കും. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
വരും ദിവസങ്ങളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ഡിസംബര്‍ 05: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
ഡിസംബര്‍ 06: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.