സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ പത്തൊന്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ക്ലാസില്‍ നിന്നും ഇറങ്ങിയോടി പെണ്‍കുട്ടി; ട്യൂഷന്‍ സെൻ്റര്‍ ഉടമ അറസ്റ്റില്‍
സ്വന്തം ലേഖിക
നെടുമങ്ങാട്: അരുവിക്കരയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ 19 കാരിയോട് മോശമായി പെരുമാറിയ ട്യൂഷന്‍ സെൻ്റര്‍ ഉടമ അറസ്റ്റില്‍.
കല്‍കുഴി സ്വദേശി മോഹന്‍ സരൂപിനെയാണ് (45) അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരുവിക്കര, മുണ്ടേല, കുളക്കോട് ഭാഗങ്ങളില്‍ ബ്രെയിന്‍സ് അക്കാഡമി എന്ന പേരില്‍ ട്യൂഷന്‍ സെൻ്റര്‍ നടത്തിവരികയായിരുന്നു പ്രതി.
ഒരാഴ്ച് മുമ്പാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇവിടെ നിന്ന് ഇറങ്ങി ഓടിയ പെണ്‍കുട്ടി പിന്നീട് ക്ലാസിനെത്തിയില്ല.
സഹപാഠികള്‍ തിരക്കിയപ്പോഴാണ് ഇവരോട് പെണ്‍കുട്ടി കാര്യങ്ങള്‍ പറഞ്ഞത്.
ഇവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പ്രതിയെ അറസ്റ്റ് പൊലീസ് ചെയ്തത്.
പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയും ഇവര്‍ക്കുനേരെ ലൈംഗികചുവയുള്ള പദങ്ങള്‍ പ്രയോഗിക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള കണ്ണടക്കടയില്‍വച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും നേരത്തെ പരാതി ഉണ്ടായിരുന്നു.
അരുവിക്കര എസ്.എച്ച്.ഒ ഷിബുകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.