play-sharp-fill
കോട്ടയം നഗരത്തിൽ ബാലഭിക്ഷാടനം മാതാപിതാക്കൾ കസ്റ്റഡിയിൽ; നാല് വയസുകാരിയെ ചൈൽഡ്‌ ലൈനും, ഡിസിപിയുവും രക്ഷിച്ചു

കോട്ടയം നഗരത്തിൽ ബാലഭിക്ഷാടനം മാതാപിതാക്കൾ കസ്റ്റഡിയിൽ; നാല് വയസുകാരിയെ ചൈൽഡ്‌ ലൈനും, ഡിസിപിയുവും രക്ഷിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിൽ 4 വയസുകാരിയെക്കൊണ്ട് ഭിക്ഷാടനം.

സംശയം തോന്നിയ നാട്ടുകാർ വിവരം അറിയച്ചതിനെ തുടന്ന് ചൈൽഡ് ലൈൻ സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുഡ് ഷെപ്പേർഡ് റോഡിൽ നിന്ന് ഇന്ന് വൈകുന്നേരം 3 മണിയ്ക്ക് അമ്മയോടൊപ്പം ഭിക്ഷയാജിക്കുന്ന തമിഴ്നാട് സ്വദേശിനിയായി ഐശ്വര്യ (4) എന്ന കുട്ടിയെ ചൈൽഡ് ലൈനും, ഡി സി പി യു (ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്) കോട്ടയം
ഗുഡ്ഷെപ്പേർഡ് റോഡിൽ നിന്ന് ഇന്ന് വൈകുന്നേരം 3 മണിയ്ക്ക് രക്ഷിച്ചു.

അമ്മയോടൊപ്പം ഭിക്ഷയാജിക്കുന്ന തമിഴ്നാട് സ്വദേശിനിയായി ഐശ്വര്യ (4) എന്ന കുട്ടിയെ ചൈൽഡ് ലൈനും, Dcpu സംയുക്തമായി രക്ഷിക്കുകയായിരുന്നു.

തമിഴ്നാട് താമ്പരം സ്വദേശികളായ ഗോപാൽ ,സുധ ദമ്പതികളുടെ മകളാണ് ഐശ്വര്യ നിലവിൽ നഗരത്തിൽ ഈ രീതിയിൽ കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം വർദ്ധിച്ച് വരുന്നുണ്ട്, കോളേജ് യുവതീയുവാക്കളും ,ഉദ്യോഗസ്ഥരും , വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഭിക്ഷ കൊടുക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഈ പ്രവണത തെറ്റാണെന്നും നമ്മൾ നൽകുന്ന ഭിക്ഷയാണ് ഇവരുടെ പ്രോത്സാഹനം എന്നും ചൈൽഡ് ലൈൻ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

ഈ പ്രവണത തെറ്റാണെന്നും നമ്മൾ നൽകുന്ന ഭിക്ഷയാണ് ഇവരുടെ പ്രോത്സാഹനമെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ ചൂണ്ടിക്കാട്ടി .

ഈ സാഹചര്യങ്ങളിൽ കുട്ടികളെ കണ്ടാൽ 1098 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരമറിയിക്കണം കുട്ടികൾക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകുന്നതിന് വേണ്ടിയുള്ള കേന്ദ്ര സർക്കാർ സംവിധാനമാണ് ചൈൽഡ് ലൈൻ.