കോട്ടയത്തെ തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കോട്ടയം: ജില്ലയിലെ തൊഴിൽരഹിതരായ യുവതീ, യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
18 നും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കായി കോട്ടയത്ത് ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലാണ് ഡിസംബർ 3 മുതലാണ് പരിശീലനം നൽകുന്നത്.
ഫാസ്റ്റ് ഫുഡ് സ്റ്റാൾ ഉദ്യമം, കേക്ക് മേക്കിങ് എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ഇതോടൊപ്പം നൽകും.
താല്പര്യമുള്ളവർ ഡിസംബർ 2 ന് മുമ്പ് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
Contact No – 0481 2303307, 2303306.
[email protected]
പരിശീലനം പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരായിരിക്കണം.
Third Eye News Live
0