play-sharp-fill
മൊബൈലിൻ്റെ അമിത ഉപയോഗം വീട്ടുകാർ വിലക്കി; മുണ്ടക്കയത്തിന് സമീപം കൂട്ടിക്കൽ നാരകം പുഴയിൽ പതിനഞ്ചുകാരൻ തൂങ്ങി മരിച്ചു

മൊബൈലിൻ്റെ അമിത ഉപയോഗം വീട്ടുകാർ വിലക്കി; മുണ്ടക്കയത്തിന് സമീപം കൂട്ടിക്കൽ നാരകം പുഴയിൽ പതിനഞ്ചുകാരൻ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: മൊബൈലിൻ്റെ അമിത ഉപയോഗം വീട്ടുകാർ വിലക്കിയതിൻ്റെ പേരിൽ കൂട്ടിക്കൽ നാരകം പുഴയിൽ പതിനഞ്ചുകാരൻ തൂങ്ങി മരിച്ചു.


നാരകം പുഴ ആരിഫ് മകൻ റസൽ മുഹമ്മദാ (15 )ണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റസൽ മൊബൈൽ ഫോണിൽ കളിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ റസലിൻ്റെ മാതാവ് ജസീല എഴുന്നേറ്റ് നോക്കുമ്പോൾ റസൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടതിനാൽ മാതാവ് ഫോൺ വാങ്ങി വച്ചു.

ഉച്ചവരെ പഠിക്കുകയാണെങ്കിൽ 12 മുതൽ ഒരു മണി വരെ ഫോൺ നൽകാമെന്നും പറഞ്ഞു. ഇതോടെ മുറിയിലേക്ക് പഠിക്കാൻ പോയി. ഉച്ചയ്ക്ക് 12 ഓടെ റസൽ മുറിയിൽ നിന്നും പുറത്തു വന്നെങ്കിലും ഫോൺ വാങ്ങാതെ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു.

ഒരു മണിയായിട്ടും റൂം തുറക്കാതെ വന്നതോടെ കതക് പൊളിച്ച് റൂമിൽ കയറി നോക്കുമ്പോഴാണ് റസൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഏന്തയാർ ജെ.ജെ മർഫി സ്കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റസൽ.

പെരുവന്താനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പിള്ളി 26 ഹോസ്പിറ്റൽ മോർച്ചറിലേക്ക് മാറ്റി.