play-sharp-fill
കോട്ടയം നഗരസഭയുടെ നാലാം വാർഡിൽ  കഞ്ചാവ്‌ മാഫിയ പിടിമുറുക്കുന്നു ;മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും  രക്ഷയില്ല ;സഹികെട്ട്‌….  ജാഗ്രതാ സമിതി രൂപീകരിക്കാൻ നാട്ടുകാർ രംഗത്ത്‌ ;ആന്റീ ഗുണ്ടാസ്‌ക്വഡ്‌ സജീവമാക്കണമെന്നും ആവശ്യം

കോട്ടയം നഗരസഭയുടെ നാലാം വാർഡിൽ കഞ്ചാവ്‌ മാഫിയ പിടിമുറുക്കുന്നു ;മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും രക്ഷയില്ല ;സഹികെട്ട്‌…. ജാഗ്രതാ സമിതി രൂപീകരിക്കാൻ നാട്ടുകാർ രംഗത്ത്‌ ;ആന്റീ ഗുണ്ടാസ്‌ക്വഡ്‌ സജീവമാക്കണമെന്നും ആവശ്യം

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയുടെ നാലാം വാർഡിൽ ജനജിവിതത്തിന്‌ ഭീക്ഷണിയായി കഞ്ചാവ് മാഫിയ അഴിഞ്ഞാടുന്നു. ഒരു വർഷത്തിലധികമായി പ്രദേശത്ത് സമാധാനം തകർന്നിരിക്കുകയാണെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്‌.


നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്ന കഞ്ചാവ് മാഫിയാ സംഘം തിങ്കളാഴ്‌ച പുളിക്കാട്ടുമടം ഭാഗത്ത് തമ്മിലടിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. സംഭവമറിഞ്ഞ്‌ പൊലീസ്‌ ഉദ്യോഗസ്ഥർ സ്ഥലത്ത്‌ എത്തിയതോടെ സംഘം രക്ഷപ്പെട്ടു. കഞ്ചാവ്‌ മാഫിയാകൾക്ക്‌ എതിരെ പൊലീസ്‌ നടപടി ശക്തമായി എടുക്കുന്നുണ്ടെങ്കിലും പൂർവ്വാധികം ശക്തിയോടെ ഈ ക്രിമിനലുകൾ തേർവാഴ്ച നടത്തുകയാണെന്നാണ് നാട്ടുകാർ പറയുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ ചെറുപ്പാരെയാണ്‌ സംഘം ഒപ്പം കൂട്ടിയിരിക്കുന്നത്‌. ഇവരുടെ ഒപ്പം കൂടാത്തവരെ ആക്രമിക്കുകയും പതിവാണ്‌. ആൺകുട്ടികളുള്ള മതാപിതാക്കൾക്ക്‌ മക്കളെ പുറത്തിറക്കാൻ പേടിയാണ്‌. കഞ്ചാവും മറ്റ് ലഹരികളുടെയും വിതരണത്തിന് നേതൃത്വം കൊടുക്കുന്നത് കരിമഠം ഭാഗത്തു നിന്നും വന്ന് നാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്നതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ സഹോദരന്മാരാണ്‌.

ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും തങ്ങൾ ക്വൊട്ടേഷൻകാരാണെന്ന്‌ പറഞ്ഞ്‌ അസഭ്യം പറയുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. രാത്രികാലങ്ങളിൽ ഇവരുടെ വീടുകളിൽ പുറത്ത്‌ നിന്ന്‌ ധാരാളം ആളുകൾ എത്തുന്നുണ്ട്‌. ഇതിനെ ചോദ്യം ചെയ്യുന്നവർക്ക്‌ ഭീഷണിയും, തെറിയുമാണ് മിച്ചം.

ഇവരുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ സംഘടിച്ചു മുഖ്യമന്ത്രി ഉൾപ്പെടെ പരാതി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിളിച്ച് ശക്തമായ താക്കീത് നൽകിയതുമാണ്‌. എന്നിട്ടും ഒരു കൂസലുമില്ലാതെയാണ്‌ സംഘം നടക്കുന്നത്‌. കോട്ടയം ജില്ലയിൽ ഡിജിപി നടത്തിയ ആദാലത്തിൽ നാലാം നമ്പറായി ഈ പരാതി പരിഗണിച്ചിരുന്നു. കഞ്ചാവ്‌ സംഘത്തിന്റെ പ്രവർത്തനത്തിനെതിരെ നാട്ടുകാർ സംഘടിച്ച് കൗൺസിലറുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്‌.

അതേസമയം ഒരു സമയത്ത്‌ കോട്ടയം ജില്ലയിൽ സജീവമായിരുന്ന ജില്ലാ പൊലീസ്‌ മേധാവിയുടെ ആന്റീ ഗുണ്ടാ സ്‌ക്വാഡ്‌ സജീവമല്ലാത്തതാണ്‌ ഇത്തരം ക്രിമിനലുകൾ വളരാൻ കാരണം. സ്‌ക്വഡിന്റെ പ്രവർത്തനം സജീവമാക്കിയാൽ തന്നെ ഈ ക്രിമിനലുകളെ അമർച്ച ചെയ്യാൻ സാധിക്കുമെന്ന്‌ നാട്ടുകാർ പറയുന്നു.