play-sharp-fill
പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയ്ക്ക് പുറത്ത് സൂക്ഷിച്ച മൃതദേ​ഹാവശിഷ്ടം തെരുവുനായ കടിച്ചു വലിയ്ക്കുന്ന സംഭവം ഞെട്ടിക്കുന്നത്; നടപടി എടുക്കാതെ ജില്ലാ ആശുപത്രി അധികൃതർ; വീഴ്ച അന്വേഷിക്കുമെന്ന് ആരോ​ഗ്യ മന്ത്രി

പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയ്ക്ക് പുറത്ത് സൂക്ഷിച്ച മൃതദേ​ഹാവശിഷ്ടം തെരുവുനായ കടിച്ചു വലിയ്ക്കുന്ന സംഭവം ഞെട്ടിക്കുന്നത്; നടപടി എടുക്കാതെ ജില്ലാ ആശുപത്രി അധികൃതർ; വീഴ്ച അന്വേഷിക്കുമെന്ന് ആരോ​ഗ്യ മന്ത്രി

സ്വന്തം ലേഖകൻ

മലപ്പുറം: മൃതദേഹാവശിഷ്ടങ്ങൾ നായ കടിച്ചു പറിച്ചു. തിരൂർ ജില്ലാ ആശുപത്രിയിൽ ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്.


തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് സൂക്ഷിച്ചിരുന്നു. ഈ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചു വലിക്കുകയായിരുന്നു. നാട്ടുകാർ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവം പുറം ലോകത്തെത്തുന്നത്. ജീവനക്കാരുടെ വീഴ്ച മൂടിവെക്കാൻ ശ്രമിക്കുന്നു എന്ന് നാട്ടുകാർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചമ്രവട്ടം പാലത്തിനു സമീപം പുഴയിൽ വീണ ഒരാളുടെ മൃതദേഹം കടവിൽനിന്ന് മത്സ്യത്തൊഴിലാളികൾ ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. ഈ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതിനുശേഷം പുറത്ത് കെട്ടിവെച്ച് അവശിഷ്ടങ്ങൾ രാത്രിയിൽ തെരുവുനായ്ക്കൾ കടിച്ച് വലിയ്ക്കുകയാണ് ഉണ്ടായത്. ആദ്യം ഈ സംഭവം കണ്ടത് സമീപത്തു ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർ ആയിരുന്നു.

സംഭവം ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ള അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഒരു തരത്തിലുള്ള നടപടിയുമുണ്ടായില്ല. അതിനുശേഷം ഈ ദൃശ്യങ്ങൾ നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു.

തിരൂർ ജില്ലാ ആശുപത്രിയ്ക്ക് സമീപമുള്ളവരാണ് രാത്രിയിൽ സംഭവം നേരിട്ട് കണ്ടത്. കുടൽമാല ഉൾപ്പെടെ പട്ടി കടിച്ചു വലിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഗുരുതരമായ ഒരു സംഭവം ശ്രദ്ധയിൽ പെട്ടിട്ടും നടപടി എടുക്കാൻ ജില്ലാ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. വീഴ്ച അന്വേഷിക്കുമെന്ന് ആരോ​ഗ്യ മന്ത്രി പറഞ്ഞു.