video
play-sharp-fill

കൽപ്പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി നൽകി സംസ്ഥാന സർക്കാർ

കൽപ്പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി നൽകി സംസ്ഥാന സർക്കാർ

Spread the love

തിരുവനന്തപുരം: കൽപ്പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി നൽകി സംസ്ഥാന സർക്കാർ. രഥ പ്രയാണത്തിന് അനുമതി നൽകി കൊണ്ടുള്ള പ്രത്യേക ഉത്തരവിറങ്ങി. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് രഥ പ്രയാണം. നിയന്ത്രണങ്ങളോടെ രഥ പ്രയാണം നടത്താനാണ് അനുമതി. പ്രത്യേക അനുതിക്കായി മലബാർ ദേവസ്വം ബോർഡും പാലക്കാട് നഗരസഭയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു.

കൽപാത്തി രഥോത്സവത്തിൻറെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം. കോവിഡ് പശ്ചാത്തലത്തിൽ രഥപ്രയാണത്തിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും അനുമതി നിഷേധിച്ചതോടെയാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്. രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി വേണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യമാണ് ഇപ്പോൾ അം​ഗീകരിച്ചിരിക്കുന്നത്.