കോട്ടയം നഗരസഭയിലെ ചെയർ പേഴ്സൺ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; എൽഡിഎഫ് അംഗം ആശുപത്രിയിലായതോടെ ആശങ്കയിലായിരുക്കുകയാണ് സിപിഎം ; ആത്മവിശ്വാസത്തിൽ ബിൻസി; യുഡിഎഫ് അധികാരത്തിലെത്തിയാൽ ചെയർപേഴ്സണും, വൈസ് ചെയർമാനും തമ്മിലുള്ള തമ്മിൽ തല്ലി ഭരണമാകും നഗരസഭയിൽ
സ്വന്തം ലേഖകൻ
കോട്ടയം:
കോട്ടയം നഗരസഭയിലെ ചെയർ പേഴ്സൺ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; എൽഡിഎഫ് അംഗം ആശുപത്രിയിലായതോടെ ആശങ്കയിലായിരുക്കുകയാണ് സിപിഎം.
അവിശ്വാസത്തിന് ശേഷം ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നപ്പോഴാണ് നഗരസഭയുടെ 27–-ാം വാർഡ് കൗൺസിലർ ടി എൻ മനോജിന് ഹാർട്ട് അറ്റാക്കായി കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭാ പാർലമെന്ററി പാർട്ടി സെക്രട്ടറിയും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറിയുമാണ് മനോജ്.
ഒന്നരവർഷങ്ങൾക്ക് മുൻപ് മനോജിനെ ആൻജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. ഇപ്പോർ കിഡ്നി സ്റ്റോൺ സംബന്ധിച്ചുള്ള അസുഖത്തിന് ലേസർ ചികിത്സ നടത്തിവരുന്നതിനിടെയാണ് വീണ്ടും അറ്റാക്ക് വന്നത്.
കാരിത്താസ് ആശുപത്രിയിൽ ഐസിയുവിലാണ് മനോജ്.
15നാണ് കോട്ടയം നഗരഭാ ചെയർപേഴ്സൺ തെരെഞ്ഞെടുപ്പ് നടക്കേണ്ടത്.
ഇതിനുള്ള നോട്ടിഫിക്കേഷനും വന്നു കഴിഞ്ഞു. വരണാധികാരിയേയും തീരുമാനിച്ചു.
എൽഡിഎഫ് 22, യുഡിഎഫ് 22(സ്വതന്ത്ര അടക്കം), ബിജെപി 8 എന്നിങ്ങനെയാണ് കക്ഷിനില.
കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യനെ ചെയർപേഴ്സൺ സീറ്റ് വാഗ്ദാനം ചെയ്തു യുഡിഎഫിന് ഒപ്പം കൂട്ടി ടോസിലൂടെ അധികാരത്തിൽ എത്തുകയായിരുന്നു
നഗരസഭാ ഭരണം പരാജയമെന്ന് പറഞ്ഞ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബിജെപി കൂടി പിന്തുണച്ചതോടെ പാസാകുകയും ചെയ്തു.
ചെയർപേഴ്സണും വൈസ് ചെയർമാനും തമ്മിൽ കഴിഞ്ഞ ഒൻപത് മാസവും തമ്മിൽ തല്ലായിരുന്നു. ഇത് നഗരസഭയുടെ ഭരണത്തെ ഗുരുതരമായി ബാധിച്ചിരുന്നു.
അവിശ്വാസം പാസായതോടെ ഭരണം വൈസ് ചെയർമാന് താൽകാലികമായി നൽകി. വീണ്ടും ചെയർമാൻ തെരെഞ്ഞടുപ്പ് വരുകയാണ്. കോൺഗ്രസ് യുഡിഎഫ് നേതാക്കളുമായിട്ടുള്ള എഗ്രിമെൻ്റിൻ്റെ പുറുത്ത് വീണ്ടും മത്സരത്തിന് തയ്യാറെടുക്കകുയാണ് ബിൻസി സെബാസ്റ്റ്യൻ.
ബിൻസി വീണ്ടും ചെയർപേഴ്സണായാൽ നഗരസഭയിൽ ചെയർപേഴ്സൺ / വൈസ് ചെയർമാൻ തമ്മിൽ തല്ലിൻ്റെ നാളുകളാണ് വീണ്ടും വരുന്നത്.