കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച ശേഷം ഓടിയ യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
സ്വന്തം ലേഖകൻ
കുമരകം: കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച ശേഷം ഓടിയ യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ചക്രംപടിക്ക് സമീപം ബാർഹോട്ടലിൻ്റെ പിന്നിലെ പാടത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെച്ചൂർ അച്ചിനകം വാടപ്പുറത്ത്ചിറ ജിജാേ ആന്റണി(26)യാണ് മരിച്ചത്.
ഇത് സംബന്ധിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
യുവാവിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വായിലും മൂക്കിലും ശ്വാസകോശത്തിലും ചെളിയും വെള്ളവും നിറഞ്ഞത് മരണത്തിലേക്ക് നയിച്ചെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് ബന്ധുക്കൾ. പരാതിയുമായി ഇവർ രംഗത്ത് എത്തിയിട്ടുണ്ട്.
സംഭവസമയത്ത് ഉണ്ടായിരുന്നവരുടെയെല്ലാം മൊഴി പൊ ലീസ് ശേഖരിക്കുന്നുണ്ട്. ലക്ഷ്മി ഹോട്ടലിലെ ജീവനക്കാരുടെയും ജിജാേയ്ക്ക് ഒപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃ ത്ത് സുജിത്ത്, പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ എന്നി വരുടെ മൊഴികളും ശേഖരിക്കും.
ബാറിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാപൊലീസ് മേധാവിയുടെ വാഹനത്തിൽ അടിക്കുകയും ഡ്രൈവറോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജിജോയുടെ മരണത്തിൽ വീഴ്ചയുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിലെ എല്ലാ മുറിവുകളും ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.