പി എസ് സി പരീക്ഷ തീയതികളിൽ മാറ്റം; പുതുക്കിയ തീയതികൾ ഇപ്രകാരം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളിൽ മാറ്റം. 07-09-2021 ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയത്. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പുതുക്കിയ തീയതിയും പി എസ് സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് സെയിൽസ് മാൻ (സപ്ലൈ കോ), ഫീൽഡ് വർക്കർ (ഹെൽത്ത് സർവ്വീസ്), ഐ സി ഡി എസ് സൂപ്പർവൈസർ (വുമൺ ആന്റ് ചൈൽഡ് ഡെവലപ്മെന്റ്) വി ഇ ഒ (എസ് ആർ ഫോർ എസ് സി / എസ് ടി) റൂറൽ ഡെവലപ്മെന്റ്, ബൈൻഡർ (ഗവൺമെന്റ് സെക്രട്ടറിയേറ്റ്, കെപിഎസ്സി, ക്ലർക്ക് ടൈപ്പിസ്റ്റ് (വി) ആന്റ് വേരിയസ് അതർ ടൈപ്പിസ്റ്റ് പോസ്റ്റ്സ് എന്നീ പരീക്ഷകളുടെ തീയതിയിലാണ് മാറ്റം വരുത്തിയിട്ടുളളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബർ മാസത്തിലാണ് ഈ പരീക്ഷകളെല്ലാം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സെയിൽസ് മാൻ പരീക്ഷ ഡിസംബർ 12 ന് ആരംഭിക്കും. പുതിയ പരീക്ഷാ തീയതികൾ പി എസ് സി ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.