ജന്മദിനത്തിലുണ്ടായ അപകടത്തില്‍ മസ്തിഷ്കമരണം; ആറു പേര്‍ക്ക് പുതുജന്മം നല്കി ആല്ബിന് മടങ്ങി; ആല്‍ബിൻ്റെ അവയവങ്ങള്‍ ഇനി ആറു പേരിലൂടെ ജീവിക്കും
സ്വന്തം ലേഖിക
തൃശൂര്‍: ആല്‍ബിൻ്റെ അവയവങ്ങള്‍ ഇനി 6 പേരിലൂടെ ജീവിക്കും.
മസ്തിഷ്ക മരണം സംഭവിച്ച തൃശൂര്‍ ചാലക്കുടി ചായ്പ്പന്‍കുഴി സ്വദേശി ആല്ബിന് പോളിൻ്റെ ശരീരാവയവങ്ങളാണ് മരണ ശേഷം ദാനം ചെയ്തത്. കേരള സര്‍ക്കാരിൻ്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജന്മദിനത്തില് ഉണ്ടായ അപകടമാണ് ആല്‍ബിനെ മരണത്തിലേക്ക് നയിച്ചത്. ഇനിയൊരു പിറന്നാളിന് മകന് കൂടെയുണ്ടാകില്ലെന്ന ബോധ്യത്തില്‍ നിന്നാണ് മാതാപിതാക്കള്‍ അവയവ ദാനത്തിന് തയാറായത്.
ആല്‍ബിൻ്റെ ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. മകൻ്റെ വേര്‍പാടിൻ്റെ ദുഖത്തിലും കുടുംബമെടുത്ത തീരുമാനം തികച്ചും മാതൃകാപരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Third Eye News Live
0