play-sharp-fill
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ മുരളീധരൻ കുടുങ്ങിയേക്കും; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; മേയറുടെ പരാതിയിൽ നിയമോപദേശം തേടി പൊലീസ്

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ മുരളീധരൻ കുടുങ്ങിയേക്കും; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; മേയറുടെ പരാതിയിൽ നിയമോപദേശം തേടി പൊലീസ്

സ്വന്തം ലേഖിക

തിരുവനന്തപുരം: നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കെ. മുരളീധരന്‍ എംപിക്കെതിരെ പൊലീസ് കേസ് എടുത്തു.


ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെ. മുരളീധരനെതിരെ മേയര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവും എംപി.യുമായ കെ. മുരളീധരന്‍ മേയര്‍ക്കെതിരെ വിവാദപരാമര്‍ശം നടത്തിയത്.

മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയത്.

മേയറുടെ പരാതിയില്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമോ എന്നകാര്യം പൊലീസ് തീരുമാനിക്കും.