
സ്വന്തം ലേഖകൻ
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശി കഞ്ചാവുമായി പോലീസിന്റെ പിടിയിലായി.കന്നേറ്റിയിൽ പാലത്തിന് സമീപം വച്ച് കരുനാഗപ്പള്ളിയിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.
ഓച്ചിറ ആലുപീടികയിൽ താമിച്ച് വരുന്ന ഇയാൾക്ക് കഞ്ചാവ് വ്യാപാരവുമായി ബന്ധമുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ പക്കൽ നിന്നും 126 ഗ്രാം കഞ്ചവ് കണ്ടെടുത്തു.
കോട്ടയം കുറിച്ചി അഞ്ചലശേരി വീട്ടിൽ ഉണ്ണികൃഷ്‌ണനെയാണ് പോലീസ് പിടികൂടിയത്. കോട്ടയം സ്വദേശിയായ ഇയാൾ വധശ്രമ കേസിന് ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ഇതിനെ തുടർന്ന് കാപ്പാ പ്രകാരം കരുതൽ തടങ്കലിലും കഴിഞ്ഞിട്ടുണ്ട്.
കരുനാഗപ്പളളി ഇൻസ്‌പെക്‌ടർ ജി.ഗോപകുമാർ, എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ജയശങ്കർ, സിദ്ധിക്ക്, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.