ഈരയിൽക്കടവിലെ ഇരുട്ടിൽ വീണ്ടും വാഹനാപകടം: കുടിവെള്ളപൈപ്പുകൾ ഇറക്കാനെത്തിയ ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്; പരിക്കേറ്റത് പാലാ സ്വദേശിയ്ക്ക്

ഈരയിൽക്കടവിലെ ഇരുട്ടിൽ വീണ്ടും വാഹനാപകടം: കുടിവെള്ളപൈപ്പുകൾ ഇറക്കാനെത്തിയ ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്; പരിക്കേറ്റത് പാലാ സ്വദേശിയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരയിൽക്കടവിലെ ഇരുട്ടിൽ വീണ്ടും രാത്രിയിൽ വാഹനാപകടം. അപകടത്തിൽ പാലാ സ്വദേശിയ്ക്കു പരിക്കേറ്റു. പാലാ സ്വദേശി എബിൻ തോമസിനാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി പത്തരയോടെ ഈരയിൽക്കടവ് ബൈപ്പാസ് റോഡിലായിരുന്നു അപകടം. മണിപ്പുഴ ഭാഗത്തു നിന്നും ഈരയിൽക്കടവ് ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബൈക്ക്. ഈ ബൈക്ക് ഈരയിൽക്കടവ് റോഡിനു നടുവിൽ വച്ച്, ഇവിടെ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിയുടെ പിന്നിൽ നീണ്ടു നിന്നിരുന്ന പൈപ്പ് ലൈനിൽ ഇടിച്ചാണ് എബിന് പരിക്കേറ്റത്. റോഡിൽ വീണു കിടന്ന എബിനെ ഇതുവഴി എത്തിയ നാട്ടുകാരെത്തിയാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

എബിനെ ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം, വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.