“നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ട, സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം”; വിഷയം വളർത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

“നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ട, സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം”; വിഷയം വളർത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

സ്വന്തം ലേഖകൻ

കൊച്ചി: നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയാണെന്നും കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണംമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സർക്കാർ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാൻ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ട്. അതിലേക്ക് പോകാതെ അവസാനിപ്പിക്കാൻ ശ്രമിക്കണം. പരാതിയുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കുകയും സർക്കാർ പ്രശ്നപരിഹാര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്നം വഷളാകാതെ നോക്കണമെന്നും നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പിൻറെ പരാമർശം അതിരുകടന്നതാണെന്നും മതമേലധ്യക്ഷന്മാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്ന് വിഡി സതീശൻ വിഷയത്തിൽ അഭിപ്രായപ്പെട്ടിരുന്നു.