play-sharp-fill
മലരിക്കലില്‍ പാസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്; ഫീസിനത്തില്‍ ലഭിക്കുന്ന തുക ഉപയോഗിച്ച് കൃഷി വിപുലീകരിക്കും; ആമ്പല്‍പ്പാടത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കും; മലരിക്കലിലെ കര്‍ഷകര്‍ക്ക് പറയാനുള്ളത്

മലരിക്കലില്‍ പാസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്; ഫീസിനത്തില്‍ ലഭിക്കുന്ന തുക ഉപയോഗിച്ച് കൃഷി വിപുലീകരിക്കും; ആമ്പല്‍പ്പാടത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കും; മലരിക്കലിലെ കര്‍ഷകര്‍ക്ക് പറയാനുള്ളത്

 

സ്വന്തം ലേഖകന്‍

കോട്ടയം: മലരിക്കല്‍ ആമ്പല്‍ വസന്തം കാണാനെത്തുന്ന സഞ്ചാരികളില്‍ നിന്നും ഫീസ് ഈടാക്കുന്നത് കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കൃഷി വിപുലീകരണത്തിനും വേണ്ടിയെന്ന് പ്രദേശത്തെ കര്‍ഷകന്‍ തേര്‍ഡ് ഐ ന്യൂസിനോട്. സഞ്ചാരികളില്‍ നിന്നും പണപ്പിരിവ് നടത്തുന്നതിനെതിരെ തേര്‍ഡ് ഐ ന്യൂസ് നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കര്‍ഷക പ്രതിനിധി വിശദീരണവുമായി എത്തിയത്.


ആമ്പല്‍ വസന്തം അവസാനിച്ച ശേഷം പാടത്തെ കള നശിപ്പിക്കാനും കൃഷി ഇറക്കാനും ഭീമമായ തുകയാണ് കര്‍ഷകര്‍ വഹിക്കേണ്ടി വരുന്നത്. കോവിഡ് കാലമായതിനാല്‍ മിക്ക കര്‍ഷകരും ഇക്കൊല്ലം കൃഷി ഇറക്കാന്‍ കഴിയുമോ എന്ന ആവലാതിയിലാണ്. ഇത് പരിഗണിച്ചാണ് ആമ്പല്‍ വസന്തം കാണാനെത്തുന്ന സഞ്ചാരികളില്‍ നിന്നും ഫീസ് ഈടാക്കാന്‍ തീരുമാനമായത്. ആമ്പല്‍പ്പാടത്ത് അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ ഒരുക്കാനും തുക വിനിയോഗിക്കുമെന്നും ഇവര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ആമ്പല്‍ കാണാനെത്തുന്നവരില്‍ നിന്നും പണപ്പിരിവ് നടത്തുന്നത് വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. എന്നാല്‍ സഞ്ചാരികള്‍ക്ക് വള്ളത്തില്‍ സഞ്ചരിച്ച് ആമ്പല്‍ അടുത്തുകാണാനായി 120 നാടന്‍വള്ളം ഒരുക്കിയിട്ടുണ്ട്. വള്ളം യാത്രയ്ക്ക് ആളൊന്നിന് ഈടാക്കുന്ന നൂറ് രൂപ തദ്ദേശീയര്‍ക്ക് വരുമാനമാര്‍ഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണ് സഞ്ചാരികളില്‍ നിന്നും പണപ്പിരിവ് നടത്തി വരുന്നത്. നടന്ന് പോകുന്നവര്‍ക്ക് 30 രൂപ, വണ്ടി പാര്‍ക്ക് ചെയ്യണമെങ്കില്‍ നൂറ് രൂപ എന്നിങ്ങെയാണ് നിരക്കുകള്‍ ഈടാക്കുന്നത്. കല്യാണഷൂട്ടുകള്‍ക്ക് 500 രൂപയും കൊമേഷ്യല്‍ പരസ്യ ഷൂട്ടുകള്‍ക്ക് 1000 രൂപയും ഈടാക്കുന്നുണ്ട്. ടോയ്ലറ്റ് സംവിധാനമോ പാര്‍ക്കിംഗോ പോലും അധികൃതര്‍ ഒരുക്കിയിട്ടില്ലാത്തതാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്.

അതേസമയം, മലരിക്കല്‍ എത്തുന്ന സഞ്ചാരികള്‍ക്ക് യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാത്ത സാഹചര്യത്തില്‍ പ്രവേശന ഫീസ് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് തിരുവാര്‍പ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.