play-sharp-fill
കിടങ്ങൂരില്‍ കുറ്റിക്കാടിനുള്ളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരത്തില്‍ തൂങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ നിലത്തിഴഞ്ഞ നിലയില്‍; അടിമുടി ദുരൂഹതയും ലഹരി മാഫിയയുടെ പങ്കും സംശയിച്ച് സുഹൃത്തുക്കള്‍

കിടങ്ങൂരില്‍ കുറ്റിക്കാടിനുള്ളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരത്തില്‍ തൂങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ നിലത്തിഴഞ്ഞ നിലയില്‍; അടിമുടി ദുരൂഹതയും ലഹരി മാഫിയയുടെ പങ്കും സംശയിച്ച് സുഹൃത്തുക്കള്‍

സ്വന്തം ലേഖകന്‍

കോട്ടയം: കിടങ്ങൂരില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത ആരോപിച്ച് സുഹൃത്തുക്കള്‍ രംഗത്ത്. ഉത്രാടദിനത്തില്‍ രാവിലെ വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അക്ഷയ് സന്തോഷ്(19)ന്റെ മരണത്തിലാണ് ദുരൂഹതയുള്ളതായി സുഹൃത്തുക്കള്‍ പറയുന്നത്.


കാര്‍ വാഷിംഗ് സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്ന അക്ഷയ്ക്ക് കാര്യമായ സാമ്പത്തിക ബാധ്യതകളോ മറ്റ് മനോവിഷമങ്ങളോ ഉള്ളതായി അറിയില്ലെന്ന് ഇവര്‍ പറയുന്നു. ലഹരി ഉപയോഗിക്കുമായിരുന്ന അക്ഷയുടെ ജീവനെടുത്തത് പ്രദേശത്തെ ലഹരി മാഫിയ ആണോ എന്ന സംശയവും ഇവര്‍ പങ്ക് വയ്ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരത്തില്‍ തൂങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ നിലത്തിഴഞ്ഞ നിലയിലായിരുന്നു. കഴുത്തില്‍ സംശയാസ്പദമായ രീതിയിലുള്ള ചതവും കണ്ടെത്തിയിരുന്നു. അക്ഷയുടെ മൊബൈല്‍ ഫോണും കണ്ടുകിട്ടിയിട്ടില്ല.

മൃതദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടതോടെ മരണം ആത്മഹത്യയായി എഴുതി തള്ളുമെന്ന ഭയത്തിലാണ് സുഹൃത്തുക്കള്‍ വിശദാംശങ്ങള്‍ പങ്ക് വച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

‘കഴുത്തില്‍ കുരുക്കിട്ട ശേഷം മുകളില്‍ നിന്ന് താഴേക്ക് ചാടിയതിനാലാകാം കയര്‍ വല്ലാതെ വലിഞ്ഞ് നില്‍ക്കുന്നത്. കുടുക്ക് കഴുത്തിലുടക്കിയായിരിക്കാം മരണം സംഭവിച്ചത്, അല്ലാതെ തൂങ്ങിമരണമല്ല അക്ഷയുടേത്. കഴുത്തിലെ ഞരമ്പ് വലിഞ്ഞ് കിടക്കുന്നത് കുടുക്ക് മുറുകിയിരിക്കുന്നതിനാലാണ്. അധികം ഭാരമില്ലാത്ത കയര്‍ ആയതിനാല്‍, കയര്‍ തൂങ്ങിയാണ് മുട്ട് നിലത്ത് കുത്തിയിരിക്കുന്നത്.

ആറ് മണിക്കൂറില്‍ അധികം തൂങ്ങി നിന്നാല്‍ ശരീരം തൂങ്ങി നിലത്ത് മുട്ടാനും കാല്‍ നിലത്തിഴയാനും സാധ്യതയുണ്ട്. മല്‍പ്പിടുത്തം നടന്നിരുന്നുവെങ്കില്‍ ഷര്‍ട്ടില്‍ ചുളിവുകള്‍ കണ്ടേനേ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായ ശേഷം അന്വേഷണമുണ്ടാകും.’- അക്ഷയുടെ സുഹൃത്തുക്കളുടെ സംശയത്തിന് പൊലീസിന്റെ മറുപടി ഇതാണ്. മരണം ആത്മഹത്യ തന്നെ ആകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു.