കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹം; വധുവിൻറെ പിതാവിനെ അറസ്റ്റ് ചെയ്തു; വിവാഹത്തിന് വന്ന ആളുകളെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു; സംഭവം കൊല്ലത്ത്
സ്വന്തം ലേഖകൻ
കൊല്ലം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹം നടത്താൻ ശ്രമിച്ച വധുവിൻറെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അമ്മച്ചിവീട് ജംഗ്ഷനിലാണ് സംഭവം.
ഇവിടുത്തെ ഓഡിറ്റോറിയത്തിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ വച്ച് വിവാഹം നടത്താനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ട കൊല്ലം വെസ്റ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വിവാഹത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടത്.
വിവാഹത്തിന് വന്ന ആളുകളെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. ഐപിസി, ദുരന്തനിവാരണ നിയമം, കേരള പകർച്ച വ്യാധി പ്രതിരോധ നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രങ്ങൾ പാലിക്കണമെന്നാണ് സർക്കാർ ഉത്തരവ്.
വിവാഹത്തിനും, മരണാനന്തര ചടങ്ങുകൾക്കും ഇരുപതു പേർക്കാണ് അനുമതി നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. രോഗ വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രദേശങ്ങൾക്ക് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ വരുക.