play-sharp-fill
അറുനൂറോളം ജീവനക്കാർക്ക് പ്രതിരോധ വാക്സിനെടുത്ത് നൽകി ഓക്സിജൻ ഗ്രൂപ്പ്: മാതൃകയായ പ്രവർത്തനവുമായി ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിൻ്റെ വേറിട്ട പ്രവർത്തനം

അറുനൂറോളം ജീവനക്കാർക്ക് പ്രതിരോധ വാക്സിനെടുത്ത് നൽകി ഓക്സിജൻ ഗ്രൂപ്പ്: മാതൃകയായ പ്രവർത്തനവുമായി ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിൻ്റെ വേറിട്ട പ്രവർത്തനം

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് പ്രതിസന്ധിക്കാലത്ത് ഏതൊരു സ്ഥാപനത്തിനും മാതൃകയാക്കാവുന്ന പ്രവർത്തനവുമായി ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്.

ഓക്സിജൻ്റെ വിവിധ ശാഖകളിലെ അറുനൂറോളം ജീവനക്കാർക്ക് സ്വകാര്യ ആശുപത്രിയിൽ നിന്നും വാക്സിൻ എടുത്തു നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ആശുപത്രിയിൽ നിന്നും വാക്സിൻ സ്ളോട്ട് ബുക്ക് ചെയ്ത ശേഷം അഞ്ച് വീതം ജീവനക്കാരെ ഇവിടേക്ക് അയച്ചാണ് വാക്സിൻ വിതരണം പൂർത്തിയാക്കിയത്.

സർക്കാരിൻറെ സൗജന്യ വാക്സിനു കാത്തുനിൽക്കാതെ മുഴുവൻ ജീവനക്കാർക്കും വാക്സിൻ എടുത്ത് കോവിഡ് പ്രതിരോധം ഉറപ്പുവരുത്തുകയെന്ന സി.ഇ.ഒ. ഷിജോ കെ തോമസിൻ്റെ ലക്ഷ്യമാണ് ഇതിലൂടെ യാഥാർഥ്യമായത്.

ഓഫീസിലെത്തുന്ന ജീവനക്കാരുടെ സുരക്ഷയും ഒപ്പം ഉപഭോക്താക്കളുടെ സുരക്ഷയും ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് വാക്സിനെടുത്ത് സുരക്ഷിതത്വം ഉറപ്പാക്കിയതെന്ന് ഷിജോ തേർഡ് ഐ ന്യൂസിനോട്  പറഞ്ഞു.

കോവിഡ് മൂലമുള്ള പ്രതിസന്ധിയിലും, വൻ സാമ്പത്തിക ബാധ്യത ഉണ്ടാകുമായിരുന്നിട്ടും ഇത് കണക്കിലെടുക്കാതെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ മാത്രം പരിഗണിച്ച് ഓക്സിജൻ ഗ്രൂപ്പ് മുഴുവൻ ജീവനക്കാർക്കും വാക്സിൻ നൽകാൻ നടപടി സ്വീകരിച്ചത്.

ജീവനക്കാർക്ക് സുരക്ഷയൊരുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും സ്വീകരിക്കാവുന്ന മാതൃകയാണ് ഇപ്പോൾ ഓക്സിജൻ ഗ്രൂപ്പ് തുറന്നിരിക്കുന്നത്. ഇത്തരത്തിൽ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ ജീവനക്കാർക്ക് വാക്സിൻ വിതരണം ചെയ്യാൻ തയ്യാറായാൽ വിപണി വീണ്ടും ഉണർന്നു തുടങ്ങും. സുരക്ഷ ഉറപ്പാക്കുന്ന സാഹചര്യമുണ്ടായാൽ ആളുകൾ സ്ഥാപനങ്ങളിലേക്ക് എത്തുകയും ബിസിനസ് വർദ്ധിക്കുകയും ചെയ്യും.